ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ നവംബറിനു ശേഷം ആദ്യമായി പ്രതിദിന രോഗികളുടെ എണ്ണം 50,000 കവിഞ്ഞു. 24 മണിക്കൂറിനിടെ 53,476 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം, 24,490 പേർ രോഗമുക്തരായി.
രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസത്തേക്കാൾ 13 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. 251 പേരുടെ മരണവും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1,60,692 ആയി. നിലവിൽ 3,95,192 പേരാണ് ചികിത്സയിൽ കഴിയുന്നത്.
24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ മാത്രം 31,855 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
5,31,45,709 പേർക്ക് കോവിഡ് പ്രതിരോധ വാക്സിൻ നൽകിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസിനെ രാജ്യത്തെ 18 സംസ്ഥാനങ്ങളിൽ കണ്ടെത്തിയതായി ഇന്നലെയാണ് സർക്കാർ സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.