ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 25,467 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. 354 മരണവും റിപ്പോർട്ട് ചെയ്തു.
ഇതോടെ, രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,24,74,773 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 4,35,110 ആയും ഉയർന്നു.
39,486 പേർ കഴിഞ്ഞ ദിവസം രോഗമുക്തരാകുകയും ചെയ്തു. നിലവിൽ 3,19,551 പേരാണ് ചികിത്സയിൽ കഴിയുന്നത്.
അതേസമയം, വാക്സിനേഷൻ വേഗത്തിലാക്കിയില്ലെങ്കിൽ പ്രതിദിനം ആറ് ലക്ഷം കോവിഡ് രോഗികൾ എന്ന നിലയിലേക്കാകും രാജ്യമെത്തുകയെന്ന മുന്നറിയിപ്പുമായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെൻറ് (എൻ.ഐ.ഡി.എം). ദിവസം ഒരു കോടി പേർക്കെങ്കിലും വാക്സിൻ നൽകുന്ന രീതിയിലേക്ക് നീങ്ങണമെന്നും എൻ.ഐ.ഡി.എം പറയുന്നു.
63,85,298 പേർക്കാണ് ഇന്നലെ കോവിഡ് പ്രതിരോധ വാക്സിൻ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.