രാജ്യത്ത് 1.61 ലക്ഷം പേർക്ക്കൂടി കോവിഡ്; 1,733 മരണം

ന്യൂഡൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 1.61 ലക്ഷം പേർക്ക്. 1,61,386 പേർക്ക് പുതുതായി കോവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം പറയുന്നു. 17,42,793 സാമ്പിളുകൾ പരിശോധിച്ചപ്പോഴാണിത്. 1.67 ലക്ഷം പേർക്കായിരുന്നു രോഗം ബാധിച്ചത്.

1,733 പേർക്ക് കോവിഡ് മൂലം ജീവൻ നഷ്ടപ്പെടുകയും ചെയ്തു.

2,81,109 പേർക്ക് രോഗം ഭേദമായി. ഇതോടെ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 16,21,603 ആയി.

അതേസമയം, ഇതുവരെ വിതരണം ചെയ്ത കോവിഡ് പ്രതിരോധ വാക്സിൻ ഡോസുകളുടെ എണ്ണം 167.29 കോടിയായി.

കേരളത്തിൽ ഇന്നലെ 52,887 പേർക്കാണ് പുതുതായി കോവിഡ് ബാധിച്ചത്. 14,372 പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചത്.

Tags:    
News Summary - india covid update 2022 february 02

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.