13,823 രോഗികൾകൂടി; 16,988 പേർ കോവിഡ് മുക്തരായി

ന്യൂഡൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 13,823 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ബുധനാഴ്ച രാവിലെ അറിയിച്ചു. ഇതോടെ ഇന്ത്യയിൽ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,05,95,660 ആയി. 16,988 പേർ കഴിഞ്ഞ ദിവസം രോഗമുക്തരാകുകയും ചെയ്തു.

നിലവിൽ 1,97,201 പേരാണ് ചികിത്സയിൽ കഴിയുന്നത്. കേരളത്തിലാണ് രോഗികളുടെ എണ്ണം കൂടുതൽ, 68617 പേർ. മഹാരാഷ്ട്രയിൽ 51,887 പേരും നിലവിൽ ചികിത്സയിൽ കഴിയുന്നു.

ആകെ 1,02,45,741 പേർ ഇതുവരെ രോഗമുക്തരായപ്പോൾ, മഹാമാരിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 1,52,718 ആയി.

ഇന്നലെ മാത്രം 7,64,120 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.