ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 30,549 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. 38,887 പേര് രോഗമുക്തരാകുകയും ചെയ്തു.
ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,17,26,507 ആയി. ഇതില്‍ 3,08,96,354 പേര് രോഗമുക്തരാകുകയും ചെയ്തു.
കഴിഞ്ഞ ദിവസം 422 മരണം റിപ്പോര്‍ട്ട് ചെയ്തതായും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കോവിഡ് ബാധിച്ച് ജീവന് നഷ്ടപ്പെട്ടവരുടെ എണ്ണം 4,25,195 ആയി ഉയര്‍ന്നു.
4,04,958 പേരാണ് നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.അതേസമയം, കഴിഞ്ഞ ദിവസം 61,09,587 പേര്‍ക്ക് വാക്സിന് നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മരണനിരക്കിലും കേരളം മുന്നിൽ
ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 30,549 പേർക്ക് പുതുതായി കോവിഡ് ബാധിച്ചു. 2.39 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്്. 422 പേർ മരിച്ചു. പ്രതിദിന രോഗികളിലും മരണ നിരക്കിലും കേരളമാണ് മുന്നിൽ. രണ്ടാമതുള്ള മഹാരാഷ്ട്രയിൽ 90 പേരാണ് മരിച്ചത്. 15 സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലായി ഒറ്റ കോവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല. 24 മണിക്കൂറിനിടെ 38,887 പേർ സുഖം പ്രാപിച്ചു. 4,04,958 പേരാണ് നിലവിൽ ചികിത്സയിലുള്ളവർ. ഇതിെൻറ മൂന്നിലൊന്നും കേരളത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.