156 കോടി വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ 156 കോടി ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച മാത്രം 57 ലക്ഷം ഡോസുകളാണ് നല്‍കിയത്.

വാക്‌സിന്‍ കാമ്പയിനിന്റെ മൂന്നാം ഘട്ടത്തില്‍ 18 മുതല്‍ 44 വയസ്സ് പ്രായക്കാര്‍ക്ക് 52,40,53,061 ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി. 36,73,83,765 രണ്ടാം ഡോസും നല്‍കി.

15 മുതല്‍ 18 വയസ്സ് പ്രായക്കാരില്‍ ഇതുവരെ 3,36,09,191 വാക്‌സിന്‍ ഡോസുകളും വിതരണം ചെയ്തതായി മന്ത്രാലയം അറിയിച്ചു.

അതേസമയം,രാജ്യത്ത് 24 മണിക്കൂറിനിടെ 2.71 ലക്ഷം പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. 314 കോവിഡ് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. 16,65,404 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു.

രാജ്യത്തെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 7,743 ആയും ഉയര്‍ന്നു.

Tags:    
News Summary - Indias Covid Vaccination Coverage Crosses 156 Crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.