ഡബ്ലിൻ: മാരക പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ആസ്ട്രസെനക വാക്സിൻ നിർത്തിവെച്ച് അയർലൻഡ്. നോർവീജിയൻ മെഡിസിൻ ഏജൻസി പുറത്തുവിട്ട പഠനം മുൻനിർത്തിയാണ് അയർലൻഡ് വാക്സിനേഷൻ നിർത്തിവെച്ചത്. വാക്സിൻ എടുത്ത നിരവധി പേർക്ക് രക്തം കട്ടപിടിക്കുന്നതായാണ് നോർവീജിയൻ മെഡിക്കൽ ടീം പുറത്തുവിട്ട റിപ്പോർട്ടിലുള്ളത്.
ആസ്ട്രസെനക വാക്സിൻ സ്വീകരിച്ച മൂന്ന് ആരോഗ്യപ്രവർത്തകർക്കാണ് നോർവേയിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയത്. ഇതേത്തുടർന്ന് ഡെന്മാർക്കും ഐസ്ലൻഡും ഈ വാക്സിൻ നൽകുന്നത് നിർത്തിവെച്ചിട്ടുണ്ട്. ഓസ്ട്രിയയിൽ ഒരു മരണവും പാർശ്വഫലങ്ങൾ കാരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
പ്രശ്നങ്ങൾ പരിഹരിച്ചതിനുശേഷം വാക്സിനേഷൻ തുടരുമെന്നും അയർലൻഡ് ആരോഗ്യമന്ത്രി സ്റ്റീഫൻ ഡെനേലി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.