ന്യൂഡല്‍ഹി: അമേരിക്കന്‍ കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ഒറ്റ ഡോസ് വാക്‌സിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ ട്വിറ്ററില്‍ അറിയിച്ചതാണ് ഇക്കാര്യം.
ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കല്‍ ഇ ലിമിറ്റഡ് എന്ന കമ്പനിയാണ് രാജ്യത്ത് ഈ വാക്‌സിന്‍ വിതരണം ചെയ്യുക. കഴിഞ്ഞ ദിവസമാണ് കമ്പനി അടിയന്തര ഉപയോഗത്തിന് അനുമതി തേടി അപേക്ഷ നല്‍കിയിരുന്നത്.
ഇന്ത്യയില്‍ അനുമതി നല്‍കുന്ന അഞ്ചാമത്തെ കോവിഡ് പ്രതിരോധ വാക്‌സിനാണിത്.
തങ്ങളുടെ കോവിഡ് വാക്‌സിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി തേടി മറ്റൊരു അമേരിക്കന്‍ കമ്പനിയായ നോവവാക്‌സും അപേക്ഷ നല്‍കിയിട്ടുണ്ട്.
അതേസമയം, 49.55 ലക്ഷം ഡോസ് വാക്‌സിനാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്താകമാനം നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.