തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാംദിനവും കോവിഡ് ബാധിതരുടെ എണ്ണം 3000 പിന്നിട്ടു. ഇന്ന് 3419 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 3488 പേർക്കായിരുന്നു രോഗബാധ. ഇന്ന് ഏഴ് മരണവും സ്ഥിരീകരിച്ചു. എറണാകുളത്താണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ -1072.
ജില്ലകളിലെ ഇന്നത്തെ കോവിഡ് കണക്ക് തിരുവനന്തപുരം: 604
കൊല്ലം: 199
പത്തനംതിട്ട: 215
ഇടുക്കി: 67
കോട്ടയം: 381
ആലപ്പുഴ: 173
എറണാകുളം: 1072
തൃശ്ശൂർ: 166
പാലക്കാട്: 68
മലപ്പുറം: 75
കോഴിക്കോട്: 296
വയനാട്: 36
കണ്ണൂർ: 43
കാസർകോട്: 24
കഴിഞ്ഞ ഒരാഴ്ചയായി രണ്ടായിരത്തിന് മുകളിലായിരുന്നു പ്രതിദിന രോഗബാധ. എണ്ണം വർധിച്ചതോടെ രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 18,435 ആയിരിക്കുകയാണ്.
രാജ്യത്താകെയും കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയാണ്. 8,822 പേർക്കാണ് ഇന്ന് രാവിലത്തെ കണക്ക് പ്രകാരം 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത്. 15 പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. നിലവിൽ 53,637 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 98.67 ശതമാനമാണ് രാജ്യത്തെ രോഗമുക്തിനിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,718 പേരാണ് കോവിഡിൽ നിന്നും രോഗമുക്തി നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.