ദേശീയ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ അവാര്‍ഡ് കേരളത്തിന്

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ നൂ​ത​ന സ​ങ്കേ​ത​ങ്ങ​ള്‍ക്കു​ള്ള ഡി​ജി​റ്റ​ല്‍ ട്രാ​ന്‍സ്‌​ഫോ​ര്‍മേ​ഷ​ന്‍ അ​വാ​ര്‍ഡ് 2023 കേ​ര​ള​ത്തി​ന്. ഹീ​മോ​ഫീ​ലി​യ, ത​ലാ​സീ​മി​യ, സി​ക്കി​ള്‍സെ​ല്‍ അ​നീ​മി​യ എ​ന്നി​വ​യു​ടെ ചി​കി​ത്സ​ക്കാ​യി ആ​രോ​ഗ്യ വ​കു​പ്പ് ആ​വി​ഷ്‌​ക​രി​ച്ച ആ​ശാ​ധാ​ര പ​ദ്ധ​തി​യു​ടെ ഡി​ജി​റ്റ​ല്‍ പ്ലാ​റ്റ്‌​ഫോ​മി​നാ​ണ് അ​വാ​ര്‍ഡ് ല​ഭി​ച്ച​ത്. ല​ഡാ​ക്കി​ല്‍ സം​ഘ​ടി​പ്പി​ച്ച 12ാമ​ത് ഡി​ജി​റ്റ​ല്‍ ട്രാ​ന്‍സ്‌​ഫോ​ര്‍മേ​ഷ​ന്‍ കോ​ണ്‍ക്ലേ​വി​ലാ​ണ് അ​വാ​ര്‍ഡ് പ്ര​ഖ്യാ​പി​ച്ച​ത്.

ആ​ശാ​ധാ​ര പ​ദ്ധ​തി​യു​ടെ സേ​വ​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ല്‍ ല​ഭ്യ​മാ​ക്കാ​നും ഏ​കോ​പ​ന​ത്തി​നു​മാ​യി സി-​ഡി​റ്റ് ആ​ണ് ആ​ശാ​ധാ​ര പോ​ര്‍ട്ട​ല്‍ വി​ക​സി​പ്പി​ച്ച​ത്. 2000 പേ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ചി​കി​ത്സ തേ​ടു​ന്നു​ണ്ട്. ഇ​വ​രു​ടെ ചി​കി​ത്സ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ആ​ശു​പ​ത്രി​ക​ള്‍ക്ക് രേ​ഖ​പ്പെ​ടു​ത്തി സൂ​ക്ഷി​ക്കാ​നും ഇ​ത് ജി​ല്ല, സം​സ്ഥാ​ന ത​ല​ങ്ങ​ളി​ല്‍ പ​രി​ശോ​ധി​ച്ച് മ​രു​ന്നു​ക​ള്‍ സം​ഭ​രി​ക്കാ​നും, ഭ​ര​ണ​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ള്‍ക്കും ആ​ശാ​ധാ​ര പോ​ര്‍ട്ട​ല്‍ സ​ഹാ​യി​ക്കു​ന്നു. കേ​ര​ള​ത്തി​ല്‍ ആ​ശാ​ധാ​ര പ​ദ്ധ​തി വ​ഴി 96 കേ​ന്ദ്ര​ങ്ങ​ളി​ലാ​യാ​ണ് ഹീ​മോ​ഫീ​ലി​യ ചി​കി​ത്സ ന​ല്‍കി വ​രു​ന്ന​ത്.  

Tags:    
News Summary - Kerala Health Department's Innovative Scheme Earns Digital Transformation Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.