ആ​രോ​ഗ്യ​ത്തോ​ടെ നോ​മ്പെ​ടു​ക്കാം

ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ആ​രോ​ഗ്യ​ത്തി​ന് നോ​മ്പ് ഗു​ണം ചെ​യ്യും. രോ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ത​ട​യു​ന്ന പ​രി​ച​യാ​യും നോ​മ്പ് പ്ര​വ​ർ​ത്തി​ക്കും. നോ​മ്പി​ന്റെ യ​ഥാ​ർ​ഥ ഗു​ണ​ങ്ങ​ൾ ല​ഭി​ക്കാ​ൻ ഭ​ക്ഷ​ണ​മ​ര്യാ​ദ​ക​ൾ പാ​ലി​ക്കേ​ണ്ട​ത് പ്ര​ധാ​ന​മാ​ണ്. മൂ​ന്നി​ലൊ​രു ഭാ​ഗം വെ​ള്ളം, ഒ​രു​ഭാ​ഗം ഭ​ക്ഷ​ണം, ഒ​രു​ഭാ​ഗം ഒ​ഴി​ച്ചി​ടു​ക എ​ന്ന ത​ത്ത്വം നോ​മ്പു​കാ​ല​ത്ത് കൂ​ടു​ത​ൽ പ്ര​സ​ക്ത​മാ​ണ്.

 നോ​മ്പി​ന്റെ ഗു​ണ​ങ്ങ​ൾ:

1. അ​മി​ത വ​ണ്ണം കു​റ​ക്കു​ന്നു. ശ​രീ​ര​ത്തി​ലെ അ​മി​ത കൊ​ഴു​പ്പ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ ശ​രീ​ര​ഭാ​രം കു​റ​യാ​ൻ സ​ഹാ​യി​ക്കു​ന്നു.

നോ​മ്പെ​ടു​ക്കു​ന്ന ഒ​രു വ്യ​ക്തി​യി​ൽ ആ​ദ്യ​ത്തെ എ​ട്ടു​മ​ണി​ക്കൂ​ർ മാ​ത്ര​മേ ഗ്ലൂ​ക്കോ​സ് ഊ​ർ​ജ​സ്രോ​ത​സ്സാ​യി ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റു​ക​യു​ള്ളൂ. അ​തി​നു​ശേ​ഷം ഫാ​റ്റ് (കൊ​ഴു​പ്പ്) ആ​ണ് ഊ​ർ​ജ​ത്തി​നു​വേ​ണ്ടി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​തി​ലൂ​ടെ ശ​രീ​ര​ത്തി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന കൊ​ഴു​പ്പി​ന്റെ അ​ള​വ് കു​റ​യു​ക​യും ശ​രീ​ര​ഭാ​രം കു​റ​യാ​നും സ​ഹാ​യി​ക്കു​ന്നു.

2. നോ​മ്പ് പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ക​യും ലിം​ഫോ​സൈ​റ്റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു.

3. അ​മി​ത​മാ​യി ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​ലൂ​ടെ ശ​രീ​ര​ത്തി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന വി​ഷാം​ശ​ങ്ങ​ളെ മു​ക്ത​മാ​ക്കാ​ൻ നോ​മ്പ് സ​ഹാ​യി​ക്കു​ന്നു.

4. പ്ര​ഷ​ർ, ഷു​ഗ​ർ, കൊ​ള​സ്ട്രോ​ൾ എ​ന്നി​വ​യെ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു.

5. ഉ​പാ​പ​ച​യ നി​ര​ക്ക് കൂ​ട്ടാ​നും പ്ര​തി​രോ​ധ സം​വി​ധാ​നം ശ​ക്തി​പ്പെ​ടാ​നും സ​ഹാ​യി​ക്കു​ന്നു.

6. നോ​മ്പി​ലൂ​ടെ ഏ​കാ​ഗ്ര​ത വ​ർ​ധി​ക്കു​ക​യും ത​ല​ച്ചോ​റി​ലെ കോ​ശ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ട്ടു​ക​യും ചെ​യ്യു​ന്നു.

ആ​ഹാ​ര​കാ​ര്യ​ത്തി​ൽ ശ്ര​ദ്ധി​ക്കാം

1. അ​ത്താ​ഴം നി​ർ​ബ​ന്ധ​മാ​യും ക​ഴി​ക്കു​ക. പെ​ട്ടെ​ന്ന് ദ​ഹി​ക്കു​ന്ന ഭ​ക്ഷ​ണ​മാ​ണ് ന​ല്ല​ത്

2. വെ​ള്ളം കു​ടി​ക്കു​ക. ര​ണ്ടു​ലി​റ്റ​ർ വെ​ള്ള​മെ​ങ്കി​ലും ചു​രു​ങ്ങി​യ​ത് കു​ടി​ക്ക​ണം. നി​ർ​ജ​ലീ​ക​ര​ണം, മൂ​ത്ര​ക്ക​ല്ല്, മൂ​ത്ര​ത്തി​ലെ അ​ണു ബാ​ധ, മ​ല​ബ​ന്ധം എ​ന്നി​വ ത​ട​യാ​നും ദ​ഹ​നം എ​ളു​പ്പ​മാ​ക്കാ​നും ഇ​ത് സ​ഹാ​യി​ക്കും.

3. ഭ​ക്ഷ​ണ​ത്തി​ൽ കൂ​ടു​ത​ലാ​യി പ​ഴ​വ​ർ​ഗ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ഉ​ൾ​പ്പെ​ടു​ത്തു​ക. ഇ​ത് ദ​ഹ​ന​ത്തി​ന് സ​ഹാ​യി​ക്കും. മ​ല​ബ​ന്ധം ഇ​ല്ലാ​താ​ക്കും.

4. വീ​ട്ടി​ൽ​ത​ന്നെ ഉ​ണ്ടാ​ക്കു​ന്ന ഭ​ക്ഷ​ണ​ങ്ങ​ൾ ക​ഴി​ക്കു​ക. എ​ണ്ണ​യി​ൽ വ​റു​ത്ത ഭ​ക്ഷ​ണ​ങ്ങ​ൾ ക​ഴി​വ​തും കു​റ​ക്കു​ക.

5. പ​ഴ​ങ്ങ​ൾ ജ്യൂ​സ് രൂ​പ​ത്തി​ൽ അ​ല്ലാ​തെ ക​ഴി​ക്കു​ന്ന​താ​ണ് ഉ​ത്ത​മം. ഇ​വ​യി​ലെ നാ​രു​ക​ൾ ദാ​ഹ​ന​ത്തി​ന് സ​ഹാ​യി​ക്കു​ന്നു.

6. ഭ​ക്ഷ​ണ​ത്തി​ൽ ധാ​രാ​ളം ന​ട്സു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തു​ക.

7. നാ​ര​ങ്ങ വെ​ള്ളം, മോ​രു​വെ​ള്ളം, ന​ന്നാ​രി സ​ർ​ബ​ത്ത്, ത​ണ്ണി​മ​ത്ത​ൻ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​ല​ജ​ലീ​ക​ര​ണം ത​ട​യാ​ൻ സ​ഹാ​യി​ക്കു​ന്നു (അ​സി​ഡി​റ്റി പ്ര​ശ്നം ഉ​ള്ള​വ​ർ -നാ​ര​ങ്ങ വെ​ള്ളം, ഓ​റ​ഞ്ച് ജൂ​സ് എ​ന്നി​വ ഒ​ഴി​വാ​ക്കു​ന്ന​ത് ന​ല്ല​താ​ണ്).

8. വെ​ള്ളം/​ഈ​ത്ത​പ്പ​ഴം എ​ന്നി​വ​കൊ​ണ്ട് നോ​മ്പ് തു​റ​ക്കു​ക. ശേ​ഷം പ​ഴ​ങ്ങ​ൾ സാ​ല​ഡ് തു​ട​ങ്ങി​യ​വ ക​ഴി​ക്കാം. കു​റ​ച്ചു സ​മ​യ​ത്തി​നു​ശേ​ഷം മാ​ത്രം പ്ര​ധാ​ന ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​താ​ണ് ന​ല്ല​ത്. ഇ​ത് അ​സി​ഡി​റ്റി കു​റ​ക്കാ​നും ദ​ഹ​നം ക്ര​മീ​ക​രി​ക്കാ​നും സ​ഹാ​യി​ക്കും.

9. പ്ര​മേ​ഹ​രോ​ഗി​ക​ൾ ഡോ​ക്ട​റു​ടെ ഉ​പ​ദേ​ശ​പ്ര​കാ​രം മാ​ത്ര​മേ നോ​മ്പെ​ടു​ക്കാ​നും മെ​ഡി​സി​ൻ കു​റ​ക്കാ​നും പാ​ടു​ള്ളൂ. ഇ​ത്ത​ര​ക്കാ​ർ ഷു​ഗ​ർ ലെ​വ​ൽ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ പ​രി​ശോ​ധി​ക്ക​ണം. ത​ല​ക​റ​ക്കം, ക്ഷീ​ണം, വി​യ​ർ​പ്പ്, നെ​ഞ്ചി​ടി​പ്പ്, വി​റ​യ​ൽ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ ഡോ​ക്ട​റെ സ​മീ​പി​ക്ക​ണം.

10. കൊ​ള​സ്‌​ട്രോ​ൾ, അ​സി​ഡി​റ്റി, പ്ര​ഷ​ർ എ​ന്നി​വ ഉ​ള്ള​വ​ർ വ​റു​ത്ത​തും പൊ​രി​ച്ച​തു​മാ​യ ഭ​ക്ഷ​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണം. സോ​ഫ്റ്റ്‌ ഡ്രി​ങ്ക്സും ക​ഴി​വ​തും ഒ​ഴി​വാ​ക്ക​ണം.

Tags:    
News Summary - Let's fast with health

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.