ന്യൂഡൽഹി: പൊതുജന ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിൽ വരുന്ന എല്ലാ സർക്കാർ ആശുപത്രികളിലും ചികിത്സ സൗജന്യമാക്കാൻ മഹാരാഷ്ട്ര സർക്കാർ. മെഡിക്കൽ ടെസ്റ്റ്, ചികിത്സ തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമായി സൗജന്യമായി നൽകും.ആഗസ്റ്റ് മൂന്നിന് തന്നെ ഇക്കാര്യത്തിൽ മന്ത്രിസഭ യോഗം തീരുമാനമെടുത്തെങ്കിലും ഔദ്യോഗികമായി ഉത്തരവ് പുറത്തിറങ്ങിയത് കഴിഞ്ഞ ദിവസമാണ്.
ആഗസ്റ്റ് 15 മുതൽ ആശുപത്രികളിൽ അഡ്മിറ്റ് ചെയ്ത രോഗികൾക്കാണ് പുതിയ ആനുകൂല്യം ലഭിക്കുന്നത്. നിലവിൽ 2418 സർക്കാർ ആശുപത്രികളിലാണ് സൗജന്യ സേവനമുള്ളത്. രക്തം നൽകുന്നത് ഒഴികെ മറ്റു മെഡിക്കൽ പരിശോധനകളും ചികിത്സകളും സൗജന്യമായിരിക്കുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.