ആഫ്രിക്കയിൽ കാട്ടുതീ പോലെ പടർന്ന് മാർബർഗ് വൈറസ്

എബോളക്ക് കാരണമാകുന്ന മാർബർഗ് വൈറസ് ആഫ്രിക്കയിൽ കാട്ടുതീ പോലെ പടരുകയാണ്. ഗിനിയയിലേക്കും ടാൻസാനിയയിലേക്കും പോകുന്ന എല്ലാ യാത്രക്കാരോടും വൈറസ് പിടിപെടാതിരിക്കാനുള്ള മുൻകരുതൽ എടുക്കാൻ യു.എസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി.ഡി.സി) ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ വൈറസിന്റെ വ്യാപനം തടയാൻ സഹായിക്കാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും അയച്ചിട്ടുണ്ട്.

ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ 88 ശതമാനം വരെ മരണനിരക്ക് ഉള്ള, ഹെമോറാജിക് പനിക്ക് കാരണമാകുന്ന വൈറൽ രോഗമാണ് മാർബർഗ് വൈറസ്. എബോള വൈറസ് ഉൾപ്പെടുന്ന ഫിലോവൈറസിന്‍റെയും ഭാഗമാണ് മാർബർഗ് വൈറസും. ഇക്വറ്റോറിയൽ ഗിനിയയിലാണ് മാർബർഗ് വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. അതിനുശേഷം നിരവധി കേസുകൾ ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിട്ടുണ്ട്. ആഫ്രിക്കൻ ഫ്രൂട്ട് വവ്വാലാണ് മാർബർഗ് വൈറസിന്റെ വാഹകർ.

കടുത്ത പനി, രക്തസ്രാവം, അസഹനീയമായ തലവേദന എന്നിവ വൈറൽ രോഗത്തിന്റെ ചില ലക്ഷണങ്ങളാണ്. രോഗബാധിതനായ വ്യക്തിയുടെ രക്തം, ശരീരസ്രവങ്ങൾ എന്നിവയുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നതിലൂടെ മാർബർഗ് വൈറസ് മറ്റൊരാളിലേക്ക് പകരാം. മാർബർഗ് വൈറസിന്‍റെ രോഗശമന സാധ്യതകളെക്കുറിച്ചും വാക്സിനുകളെക്കുറിച്ചും പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. നിലവിൽ പ്രതിരോധ മാർഗങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. 

Tags:    
News Summary - Marburg virus spreads like wildfire in Africa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.