മനോഹരമായ ഔഷധ സസ്യമാണ് ബ്രഹ്മി. Bacopa Monnieri എന്നാണ് ശാസ്ത്രീയ നാമം. ഹാങ്ങിങ് പ്ലാൻറ് ആയി ഉപയോഗിക്കാം. ഒരുപാട് ഔഷധ ഗുണങ്ങളുണ്ട് ഈ സസ്യത്തിന്. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഉപയോഗിക്കാം. ചെടിച്ചട്ടിയിൽ നല്ല രീതിയിൽ വളരും ഈ ചെടി. ഈർപ്പം ഇഷ്ടപെടുന്ന സസ്യമാണിത്. ഒരുപാട് സൂര്യപ്രകാശം അടിക്കുന്നിടത്തു വേണം വളർത്താൻ.
ബ്രഹ്മിയുടെ തണ്ട് വെച്ചാണ് കിളിപ്പിക്കുന്നത്. ഒരുപാട് കെയറിങ് ആവശ്യമില്ലാത്ത ചെടിയാണ്. എപ്പോഴും ഹങ്കിങ് പ്ലാന്റ്സ് നടുമ്പോൾ ചകിരിച്ചോറ് കൂടുതൽ ഉപയോഗിക്കം. ഭാരം കുറഞ്ഞിരിക്കുകയും ഈർപ്പം നിലനിൽക്കുകയും ചെയ്യും. ചാണകപ്പൊടി, ഗാർഡൻ സോയിൽ, ചകിരിച്ചോറ് എന്നിവ മിക്സ് ചെയ്ത മണ്ണിൽ നടുക. ഇതിന്‍റെ പൂവുകൾക്ക് വെള്ള നിറമാണ്. ഇല ഉണക്കി പൊടിച്ചു പാലിൽ ചേർത്തു കുട്ടികൾക്കു കൊടുക്കാം.
ഇതിന്‍റെ തണ്ടോട് കൂടിയ ഭാഗം ചതച്ചു പിഴിഞ്ഞ് നീര് തേനുമായി കൂടെ കഴിക്കാം. പച്ച ഇല വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കാം. ചട്ടിയിൽ വെക്കുന്നതാണ് നല്ലത്. അങ്ങനെ വെക്കുമ്പോൾ മണ്ണ്പറ്റാതെ വളർത്തിയെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.