തിരുവനന്തപുരം: വാനര വസൂരി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കി ആരോഗ്യവകുപ്പ്. ചിക്കൻ പോക്സിന് സമാന ലക്ഷണങ്ങളുള്ളവരെ നിരീക്ഷിച്ച് വാനര വസൂരിയല്ലെന്ന് ഉറപ്പുവരുത്താൻ നിർദേശം നൽകി. സമൂഹത്തില്‍ മറ്റൊര്‍ക്കെങ്കിലും രോഗമുണ്ടോയെന്ന് കണ്ടെത്താന്‍ സമാന ലക്ഷണമുള്ള സാമ്പ്ള്‍ പൊതുവിൽ (റാൻഡം) പരിശോധിക്കും.
വിമാനത്താവളങ്ങളിലെ നിരീക്ഷണം ശക്തമാക്കാനും നടപടിയായി. ഇതിന് ആരോഗ്യവകുപ്പ് വിമാനത്താവള അധികൃതരുമായി ചർച്ച നടത്തും. യാത്രക്കാരിൽ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഐസൊലേറ്റ് ചെയ്യുന്നതിന് സംവിധാനം ഒരുക്കും.
രോഗികെളയും രോഗം സംശയിക്കുന്നവെരയും സുരക്ഷിതമായി ആശുപത്രിയിലെത്തിക്കാന്‍ കനിവ് 108 ആംബുലന്‍സും സജ്ജമാക്കി. സംസ്ഥാനത്ത് വാനര വസൂരി പ്രതിരോധത്തിനുള്ള പരിശീലനം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഇതുവരെ 1200ലധികം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വിദഗ്ധ പരിശീലനം നല്കി. ഡെര്‍മറ്റോളജിസ്റ്റ്, ഫിസിഷ്യന്‍, പീഡിയാട്രീഷ്യന്‍, പുലരി ക്ലിനിക്, ആയുഷ് വിഭാഗം, വിമാനത്താവള ജീവനക്കാർ തുടങ്ങിയവര്‍ക്കും വിദഗ്ധ പരിശീലനം നല്‍കും. എല്ലാ ജില്ലകള്‍ക്കും ജാഗ്രതാനിര്‍ദേശം നല്കി.
എല്ലാ ജില്ലയിലും ഐസൊലേഷന്‍ സജ്ജമാക്കും. മെഡിക്കല്‍ കോളജുകളിലും പ്രത്യേക സൗകര്യം ഒരുക്കും. രോഗിയുമായി സമ്പർക്കമുള്ളവരെ രാവിെലയും വൈകുന്നേരവും ആരോഗ്യപ്രവര്‍ത്തകര്‍ വിളിച്ച് വിവരങ്ങള്‍ ആരായുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.