ആരോഗ്യകരമായ ജീവിത ശൈലിക്ക് നല്ല ഭക്ഷണം, വിശ്രമം, വ്യായാമം എന്നിവ അനിവാര്യമാണ്. നല്ല ഭക്ഷണം എന്നത് ഇന്ന് എല്ലാവരും നേരിടുന്ന വെല്ലുവിളിയാണ്. ഭക്ഷണത്തിലെ മായം തന്നെ കാരണം. മാത്രമല്ല, തിരക്കുള്ള ജീവിതരീതി കാരണം ആളുകൾക്ക് ഭക്ഷണം പാചകം ചെയ്യാനുള്ള സമയവും കുറഞ്ഞു. പാർസൽ ഭക്ഷണവും പാക്കറ്റിൽ കിട്ടുന്ന ഭക്ഷണവുമാണ് പലരുടെയും ആശ്രയം. ഇവിടെയാണ് ആരോഗ്യകരമായ ഭക്ഷണ രീതിയുടെ പ്രാധാന്യം.
ഇന്ത്യക്കാർക്ക് നല്ല ഭക്ഷണശീലങ്ങൾ പറഞ്ഞുതരികയാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐ.സി.എം.ആർ), നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യനും (എം.ഐ.എൻ). ഇന്ത്യയിലെ അസുഖങ്ങളിൽ 56 ശതമാനവും ഭക്ഷണ രീതിയുമായി ബന്ധപ്പെട്ടതാണെന്ന് ഇവരുടെ റിപ്പോർട്ടിൽ പറയുന്നു. അതിനാൽ മികച്ച ഭക്ഷണ രീതി നിർദേശിക്കുകയാണ് റിപ്പോർട്ടിൽ. ശരീരത്തിനാവശ്യമായ പോഷകങ്ങൾ എട്ട് വിഭാഗം ഭക്ഷണങ്ങളിൽനിന്നാണ് നേടിയെടുക്കേണ്ടത്. ധാന്യങ്ങൾ കഴിക്കുന്നത് 45 ശതമാനമായി പരിമിതപ്പെടുത്തണം.
ആരോഗ്യകരമായ ഭക്ഷണമെന്നാൽ ആവശ്യത്തിന് പച്ചക്കറികൾ, ധാന്യങ്ങൾ, പയർ വർഗങ്ങൾ അല്ലെങ്കിൽ ബീൻസ്, നട്സ് എന്നിവ അടങ്ങിയതാണ്. ഇതോടൊപ്പം പഴങ്ങൾ, തൈര് എന്നിവയും വേണം. അധിക പഞ്ചസാര ഇല്ലാത്തതും രുചിക്കായി മിതമായ അളവിൽ എണ്ണയും കൊഴുപ്പും ഉപ്പും ഉപയോഗിക്കുന്നതുമാണ് ഈ ഭക്ഷണ രീതി.
ഒരു ദിവസം 2000 കലോറി ലഭിക്കുന്നതിന് 250 ഗ്രാം ധാന്യം, 400 ഗ്രാം പച്ചക്കറി, 100 ഗ്രാം പഴങ്ങൾ, 85 ഗ്രാം പയർ/മുട്ട/മാംസ ഭക്ഷണങ്ങൾ, 35 ഗ്രാം നട്സ്, 27 ഗ്രാം കൊഴുപ്പ്, എണ്ണ എന്നിവ കഴിക്കണം. ഉപ്പിെന്റ ഉപയോഗം നിയന്ത്രിക്കുക, സുരക്ഷിതമായ ഭക്ഷണം കഴിക്കുക, ആരോഗ്യകരമായ പാചക രീതികൾ അനുവർത്തിക്കുക, ധാരാളം വെള്ളം കുടിക്കുക തുടങ്ങിയ നിർദേശങ്ങളും നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.