കാഠ്മണ്ഡു: കോവിഡ് നാലാംതരംഗം അലയടിക്കുന്നതിനൊപ്പം പിടിമുറുക്കിയ പന്നിപ്പനിയിൽ (എച്ച്.വൺ.എൻ.വൺ) വിറച്ച് നേപ്പാൾ. രണ്ട് മാസത്തിനിടെ 57 പേർക്ക് രാജ്യത്ത് പന്നിപ്പനി സ്ഥിരീകരിച്ചു. ഇതിനൊപ്പം ഹോങ്കോങ് ഫ്ലു എന്നറിയപ്പെടുന്ന എ.എച്ച്.3 വൈറസും നേപ്പാളിൽ വ്യാപിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ ഗ്ലോബൽ ഇൻഫ്ലുവൻസ സർവേയ്‍ലൻസ് റിപ്പോർട്ട് ചെയ്തു.
ഒരേ സമയം മൂന്ന് രോഗങ്ങൾ പടരുന്നത് കാരണം കനത്ത ജാഗ്രത വേണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകിയതായി കാഠ്മണ്ഡു പോസ്റ്റ് എന്ന മാധ്യമം റിപ്പോർട്ട് ചെയ്തു.
സ്വയം ചികിത്സയും ശ്രദ്ധയില്ലായ്മയും കാരണം മരണം വരെ സംഭവിക്കാമെന്ന് ആരോഗ്യ പ്രവർത്തകർ ജാഗ്രത നൽകിയിട്ടുണ്ട്. കാഠ്മണ്ഡുൽ കോവിഡ് ആരംഭിച്ച കാലത്ത് പന്നിപ്പനി ഇത്രയും വ്യാപിക്കുന്നുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ ശക്തി പ്രാപിക്കുന്നത് ആശങ്ക ഉയർത്തുന്നെന്ന് നേപ്പാളിലെ ശുക്രരാജ് ട്രോപ്പിക്കൽ ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസ് ഹോസ്പിറ്റലിലെ ക്ലിനിക്കൽ റിസർച്ച് വിഭാഗം ചീഫ് ഡോ. ഷേർ ബഹദൂർ പൺ പറഞ്ഞു. കോവിഡിന്‍റെയും പന്നിപ്പനിയുടെയും രോഗലക്ഷണങ്ങൾ ഏകദേശം ഒന്നാണെന്നതും തെറ്റായ ചികിത്സ ലഭിക്കാൻ കാരണമായേക്കും. ഇതുയർത്തുന്ന ഭീഷണിയും വലുതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.