ന്യൂഡൽഹി: കോവിഡിെൻറ പുതിയ ഡെൽറ്റ വകഭേദമായ എ.വൈ 4.2 ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തു. കിഴക്കൻ യൂറോപ്പിലും ബ്രിട്ടനിലും ഇതിനുമുമ്പ് റിപ്പോർട്ട് ചെയ്ത എ.വൈ 4.2 മധ്യപ്രദേശിലും മഹാരാഷ്ട്രയിലുമാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ 30ൽ താഴെ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ജീനോം റിപ്പോർട്ട് പ്രകാരം ഇൻഡോറിൽ ഏഴു കേസുകളാണ് പുതിയ വകഭേദത്തിേൻറതായി റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ പറയുന്നു. രോഗബാധിതരായ ഏഴുപേരിൽ രണ്ടുപേർ ആർമി ഉദ്യോഗസ്ഥൻമാരാണെന്നും ഇൻഡോർ ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫിസർ ഡോ. ബി.എസ്. സത്യ പറയുന്നു.
മഹാരാഷ്ട്രയിൽ ഒരു ശതമാനം സാമ്പിളുകളിലാണ് പുതിയ ഡെൽറ്റ വകഭേദം കണ്ടെത്തിയത്. ആശങ്കപ്പെടേണ്ട വകഭേദങ്ങളുടെ പട്ടികയിൽ യു.കെ എ.വൈ 4.2 വകഭേദത്തെ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, ഡെൽറ്റ- ആൽഫ വകഭേദങ്ങളെപ്പോലെ വലിയ ഭീഷണി പുതിയ വൈറസ് ഉയർത്തില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ഡെൽറ്റ വകഭേദത്തേക്കാൾ പകർച്ചവ്യാപന ശേഷി എ.വൈ 4.2 വകഭേദത്തിന് കൂടുതലാണെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. യു.കെയിൽ കേസുകളുടെ എണ്ണം വർധിച്ചതോടെ ശരാശരിയിൽ ഏകദേശം ആറുശതമാനം കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഈ വകഭേദത്തിേൻറതാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
യു.കെയിലാണ് ഏറ്റവും കൂടുതൽ കേസുകൾ പുതിയ വകഭേദത്തിേൻറതായി റിപ്പോർട്ട് ചെയ്തത്. കൂടാതെ അമേരിക്കയിലും റഷ്യയിലും ഇസ്രയേലിലും പുതിയ വകഭേദം കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.