10 മാസത്തിനിടെ മരിച്ചത് 111 നവജാത ശിശുക്കൾ; മുലപ്പാലിൽ കീടനാശിനി?

ലഖ്‌നോ: പത്ത് മാസത്തിനിടെ ഉത്തർ പ്രദേശിലെ മഹാരാജ് ഗഞ്ച് ജില്ലയിൽ മരിച്ചത് 111 നവജാത ശിശുക്കൾ. മരണ കാരണം ഇതുവരെ വ്യക്തമല്ല. എന്നാൽ 130 ഓളം ഗർഭിണികളിൽ നടത്തിയ പഠനത്തിൽ മുലപ്പാലിൽ കീടനാശിനി കണ്ടെത്തിയതായി ഒരുകൂട്ടം ഡോക്ടർമാരുടെ ഗവേഷണ ഫലം പറയുന്നു.

പ്രൊഫസർ സുജാത ദേവ്, ഡോ. അബ്ബാസ് അലി മെഹന്ദി, ഡോ. നൈന ദ്വിവേദി എന്നിവരാണ് ഇതുസംബന്ധിച്ച ഗവേഷണം നടത്തിയത്. സസ്യാഹാരികളായ സ്ത്രീകളുടെ മുലപ്പാലിൽ മാംസാഹാരം കഴിക്കുന്നവരെ അപേക്ഷിച്ച് കുറവ് കീടനാശിനികൾ കണ്ടെത്തിയതായും റിപ്പോർട്ടിലുണ്ട്. ഗവേഷണ റിപ്പോർട്ട് എൻവയോൺമെന്റൽ റിസർച്ച് ജനറലിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അതേസമയം, മരണനിരക്ക് വർധിച്ചതിന് പിന്നിലെ കാരണം കണ്ടെത്താനുള്ള കൂടുതൽ പഠനങ്ങൾക്കായി ചീഫ് ഡെവലപ്മെന്റ് ഓഫീസറുടെ അധ്യക്ഷതയിൽ ജില്ല മജിസ്ട്രേറ്റ് മൂന്നംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്

Tags:    
News Summary - newborns die in 10 months due to mysterious reasons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.