കോഴിക്കോട്: നിപ ബാധിതർക്കായുള്ള മോണോക്ലോണൽ ആന്‍റിബോഡി കേരളത്തിലെത്തിച്ചു. ആരോഗ്യ മന്ത്രി വീണ ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്.
അതിന്‍റെ സ്റ്റബിലിറ്റി സംബന്ധിച്ച കാര്യങ്ങൾ കേന്ദ്രത്തിന്‍റെ വിദഗ്ധ കമ്മിറ്റിയുമായി ചർച്ച നടത്തിയെന്നും വിദഗ്ധ കമ്മിറ്റി തുടർ കാര്യങ്ങൾ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.
ഇന്ന് പ്രിൻസിപ്പൽ സെക്രട്ടറിയും കേന്ദ്ര ആരോഗ്യമന്ത്രാലയവുമായും ചർച്ച നടന്നു.
അതേസമയം, ആറംഗ കേന്ദ്രസംഘം കോഴിക്കോട് എത്തി. ജില്ല കലക്ടർ എ. ഗീതയുമായി കൂടിക്കാഴ്ച നടത്തിയ സംഘം സ്ഥിതിഗതികൾ വിലയിരുത്തുകയാണ്.
വ്യാഴം, വെള്ളി ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചതിന് പിന്നാലെ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ചയും അവധി നൽകി. പ്രഫഷണൽ കോളജുകൾ ഉൾപ്പടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. മദ്രസ, അംഗൻവാടി എന്നിവക്കും അവധി ബാധകമാണ്. യൂനിവേഴ്സിറ്റി, പി.എസ്.സി പരീക്ഷകൾ മാറ്റമില്ലാതെ നടക്കുമെന്നും ജില്ല കലക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.