കുട്ടികൾക്ക്​ കോവിഡ്​ വാക്​സിൻ: തീരുമാനമായില്ല

ന്യൂഡൽഹി: കുട്ടികൾക്ക്​ കോവിഡ്​ വാക്​സിൻ നൽകുന്നത്​ സംബന്ധിച്ച്​ 'പ്രതിരോധ കുത്തിവെപ്പിനായുള്ള ദേശീയ സാ​ങ്കേതിക ഉപദേശക സമിതി'യിൽ (എൻ.ടി.എ.ജി.ഐ) നിന്ന്​ ഇതുവരെ നിർദേശമൊന്നും ലഭിച്ചിട്ടില്ലെന്ന്​ 'നിതി ആയോഗ്​' അംഗം (ആരോഗ്യം) ഡോ. വി.കെ. പോൾ പറഞ്ഞു.

ഈ വിഷയത്തിൽ, വിവിധ അഭിപ്രായങ്ങൾ പരിശോധിക്കുകയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബൂസ്​റ്റർ ഡോസിനെക്കുറിച്ചുള്ള ആഗോള തലത്തിലുള്ള പഠനങ്ങൾ വിലയിരുത്തുന്നുണ്ട്​.

ഇക്കാര്യത്തിൽ ലോകാരോഗ്യ സംഘടന ഇതുവരെ നിലപാട്​ വ്യക്തമാക്കിയിട്ടില്ല. പ്രാഥമിക കുത്തിവെപ്പ്​ പൂർത്തിയാക്കുന്നതിലാണ്​ ലോകാരോഗ്യ സംഘടന ശ്രദ്ധയൂന്നുന്നത്​. ഇതേ കാഴ്​ചപ്പാടാണ്​ 'നിതി ആയോഗി'നും -പോൾ വ്യക്തമാക്കി. 

Tags:    
News Summary - No decision yet on vaccination for children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.