ന്യൂഡല്‍ഹി: കോവിഡ് മാഹാമാരിയുടെ മൂന്നാം തരംഗം കുട്ടികളെ കൂടുതല്‍ ബാധിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, ഒരു തരംഗവും കുട്ടികളെ പ്രത്യേകം ബാധിക്കുമെന്ന കാര്യം ഉറപ്പില്ലെന്ന് പ്രധാനമന്ത്രിയുടെ കോവിഡ് മാനേജ്‌മെന്റ് സംഘത്തിലെ പ്രധാന അംഗങ്ങളിലൊരാളായ ഡോ. വി.കെ. പോള്‍. ഇന്ത്യാ ടുഡേ ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുതിര്‍ന്നവരെ പോലെ തന്നെയാണ് വൈറസ് കുട്ടികളെയും ബാധിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഡല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയയും സമാന അഭിപ്രായം പങ്കുവെച്ചു. കോവിഡ് മൂന്നാം തരംഗം കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുകയെന്ന് തെളിയിക്കാന്‍ ശക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് എയിംസ് ഡയറക്ടര്‍ പറഞ്ഞത്.
മൂന്നാം തരംഗം കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുകയെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കേരളമടക്കം വിവിധ സംസ്ഥാനങ്ങള്‍ കൂടുതല്‍ ശിശുരോഗ തീവ്രപരിചരണ വിഭാഗങ്ങള്‍ സജ്ജമാക്കുകയാണ്. ഇതിനിടെയാണ് വിദഗ്ധരുടെ ഈ അഭിപ്രായം വന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.