അൽഖോബാർ: ദേശീയാരോഗ്യ സർവേ പ്രകാരം 2023ൽ സൗദി പൗരന്മാർക്കിടയിലെ പൊണ്ണത്തടി 23.7 ശതമാനമായി ഉയർന്നു. സൗദി അറേബ്യയിലെ പുരുഷന്മാരിൽ പൊണ്ണത്തടി നിരക്ക് 23.9 ശതമാനവും സ്ത്രീകളിൽ 23.5 ശതമാനവും ഇരു വിഭാഗത്തിലുംകൂടി ശരാശരി പൊണ്ണത്തടി 23.7 ശതമാനവുമാണ് രേഖപ്പെടുത്തിയത്. സർവേ അനുസരിച്ച് 15 വയസ്സും അതിൽ കൂടുതലുമുള്ളവരിൽ പൊണ്ണത്തടിയുടെ വ്യാപനം ഏകദേശം 24 ശതമാനത്തിലെത്തി.
15 വയസ്സിന് താഴെയുള്ള കുട്ടികളിൽ പൊണ്ണത്തടി 7.3 ശതമാനവും സാധാരണ ഭാരത്തിന് താഴെയുള്ളവരിൽ 41 ശതമാനവുമാണ്. ഒരു ദിവസം ഒന്നോ അതിലധികമോ തവണ പച്ചക്കറികളും പഴങ്ങളും കഴിക്കുന്ന മുതിർന്നവരിലെ പൊണ്ണത്തടി 37 ശതമാനം മുതൽ 25 ശതമാനം വരെ ആണെന്ന് കണ്ടെത്തി. ഏതെങ്കിലും തരത്തിലുള്ള പുകയില ഉപയോഗിക്കുന്നവർ ഏകദേശം 18 ശതമാനമാണ്. പൊണ്ണത്തടിയുടെ ആഗോള വ്യാപനം വർധിച്ചുകൊണ്ടിരിക്കുകയാണ്.
അമിതവണ്ണം വിട്ടുമാറാത്ത രോഗങ്ങളുമായും ആരോഗ്യപരമായ അവസ്ഥകളുമായും ബന്ധപ്പെട്ടിരിക്കുന്നു. ഈ പഠനം സൗദി അറേബ്യയിലെ പൊണ്ണത്തടിയുടെ നിലവിലെ വ്യാപനം കണക്കാക്കാൻ ലക്ഷ്യമിടുന്നതാണ്. കൂടാതെ അമിതവണ്ണവും വിവിധ ആരോഗ്യ അവസ്ഥകളും തമ്മിലുള്ള ബന്ധത്തിന്റെ നിലവിലെ ദേശീയതല സ്ഥിതി വിവരിക്കുന്നു.
അമിത ഭാരത്തിന്റെയും പൊണ്ണത്തടിയുടെയും വർധന സൗദി അറേബ്യയിൽ കഴിഞ്ഞ 50 വർഷത്തിനിടെ ഏകദേശം ഇരട്ടിയായി. ശാരീരിക പ്രവർത്തനങ്ങൾ കുറയുകയും ഉയർന്ന സംസ്കരിച്ച ഭക്ഷണ പാനീയങ്ങളുടെ ഉപഭോഗം വർധിക്കുകയും ഉൾപ്പെടെയുള്ള ജീവിതശൈലി മാറ്റങ്ങൾ വന്നതാണ് അമിത വണ്ണത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.