ന്യൂഡൽഹി/മുംബൈ: യു.കെയിൽ നിന്ന് ഗുജറാത്തിലെത്തിയ 45 വയസുകാരനും ആൺകുട്ടിക്കും ഒമിക്രോൺ സ്ഥിരീകരിച്ചതോടെ ഇന്ത്യയിൽ മൊത്തം ഒമിക്രോൺ ബാധിതരുടെ എണ്ണം 145 ആയി. ഞായറാഴ്ചത്തെ കണക്കാണിത്.
മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കേസുകൾ-48. കേരളത്തിൽ 11പേർക്കാണ് രോഗബാധ. തെലങ്കാനയിൽ ഒമിക്രോൺ എട്ടിൽ നിന്ന് 20 ആയി ഉയർന്നു.
ആന്ധ്ര, ഛത്തീസ്ഗഡ്, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ ഓരോ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
ഇന്ത്യയിൽ ഒമിക്രോൺ വ്യാപനം രൂക്ഷമാവാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. രാജ്യത്ത് പ്രതിദിനം രോഗബാധിതരുടെ എണ്ണം 14 ലക്ഷം വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കോവിഡ് ടാസ്‌ക് ഫോഴ്സ് മേധാവി മുന്നറിയിപ്പ് നൽകുന്നത്. അനാവശ്യ യാത്രകൾ, തിരക്ക്, പുതുവത്സര ആഘോഷങ്ങൾ എന്നിവയിൽ ജാഗ്രത പാലിക്കണമെന്നും കോവിഡ് ടാസ്‌ക് ഫോഴ്സ് മേധാവി വി.കെ പോൾ പറഞ്ഞു.
ഈ രീതിയിൽ കടന്നുപോകുകയാണെങ്കിൽ ഒമിക്രോൺ ഡെൽറ്റയെ മറികടക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ഡെൽറ്റ വ്യാപനം കുറവായിരുന്ന ദക്ഷിണാഫ്രിക്കയിൽ അതിനേക്കാൾ വേഗതയിലാണ് ഒമിക്രോണിന്‍റെ വ്യാപനമുള്ളതെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.