തിരുവനന്തപുരം: ഒമിേക്രാൺ ബാധയുണ്ടായാൽ അഞ്ചുമുതൽ ഏഴുദിവസം വരെ മറ്റുള്ളവരിലേക്ക് പകരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പിെൻറ വിലയിരുത്തൽ. എത്ര അളവ് വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ രോഗകാരണമാകുമെന്നത് (ഇനോക്കുലേഷൻ വോളിയം) രോഗവ്യാപനത്തിൽ പ്രധാനമാണ്. ആൾഫ, ഡെൽറ്റ വകഭേദങ്ങളെ അേപക്ഷിച്ച് ഒമിേക്രാൺ ബാധക്ക് കുറഞ്ഞ അളവ് വൈറസ് സാന്നിധ്യം മതി. ആദ്യവ്യാപന ഘട്ടത്തിൽ കണ്ടെത്തിയ ആൽഫ വകഭേദം മൂലം രോഗബാധയുണ്ടാകാൻ താരതമ്യേനെ കൂടുതൽ വൈറസുകൾ ശരീരത്തിൽ പ്രവേശിക്കണം. എന്നാൽ ഡെൽറ്റയിൽ രോഗബാധക്ക് ആൽഫ അപേക്ഷിച്ച് ഏഴിൽ ഒന്ന് വൈറസുകൾ മതി.
ഒമിക്രോണിലേക്കെത്തുമ്പോഴേക്കും ഡെൽറ്റയേക്കാൾ 40 മടങ്ങ് കുറവ് വൈറസ് സാന്നിധ്യം മതി രോഗബാധക്കിടയാകാൻ. ഇതാണ് ഒമിക്രോണിൽ കേസുകളുടെ എണ്ണം വർധിക്കാൻ കാരണമാവുക. ലക്ഷണം കാണുന്നതിന് രണ്ട് ദിവസം മുമ്പ് വൈറസ് ശരീരത്തിൽ പ്രവേശിച്ചിരിക്കാം. ലഭ്യമായ ഡേറ്റ പ്രകാരം പ്രഹരശേഷി കുറവാണ്. കൂടുതൽപേർ രോഗബാധിതരാകുന്ന ഘട്ടത്തിലേ എത്രത്തോളും പ്രഹരശേഷി എന്നത് വ്യക്തമാകൂ. ഒമിക്രോൺ ഡെൽറ്റയേക്കാൾ മൂന്നിരട്ടി ജനിതക വകഭേദത്തിന് വിധേയമായ വൈറസാണ്. ജനിതക വകഭേദം വന്ന വൈറസുകളെ വേഗത്തിൽ തിരിച്ചറിയുക എന്നത് പ്രതിരോധദൗത്യത്തിൽ നിർണായകമാണെങ്കിലും ഇതിനുള്ള ജനിതകശ്രേണീകരണം സങ്കീർണവും ചെലവേറിയതുമാണ്. സംസ്ഥാനത്ത് ആദ്യമായി ഒമിേക്രാൺ പരിശോധനയിൽ സ്ഥിരീകരിച്ചത് ആർ.ജി.സി.ബിയിലാണ്. സാമ്പിൾ പരിശോധിക്കുന്നതിനുള്ള റീ ഏജൻറിന് 6500 രൂപയാണ് വില. ഫ്ലോസെല്ലിലാണ് സാമ്പിളുകൾ ശ്രേണീകരണത്തിന് വിധേയമാക്കുന്നത്. ഫ്ലോസെല്ലിന് 1.15 ലക്ഷം രൂപയാണ് വില. പരമാവധി 96 സാമ്പിളുകൾ വരെ ഒരു ഫ്ലോസെല്ലിൽ പരിശോധിക്കാം. എന്നാൽ ഒരു സാമ്പിൾ വെച്ചും പരിശോധന നടത്താം. നഷ്ടം സഹിക്കണമെന്ന് മാത്രം.
സാമ്പിളുകളിൽ ഫലം വരാൻ വൈകുന്നത് എണ്ണം തികയാനായി കാത്തിരിക്കുന്നത് കൊണ്ടാണ്. എന്നാൽ പരിശോധനയും സ്ഥിരീകരണവും വൈകുന്നത് വൈറസ് പടർച്ചക്കും പ്രതിരോധത്തെ താളംതെറ്റിക്കുന്നതിനും ഇടയാക്കും. ഈ സാഹചര്യത്തിലാണ് സാമ്പത്തികഘടകം നോക്കാതെ ജനിതക ശ്രേണീകരണത്തിന് ആർ.ജി.സി.ബിയുടെ നടപടികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.