ന്യൂഡല്‍ഹി: 13.79 കോടിയിലധികം ഉപയോഗിക്കാത്ത കോവിഡ് പ്രതിരോധ വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കല്‍ ബാക്കിയുണ്ടെന്ന് കേന്ദ്രം. 13,79,62,181 വാക്‌സിന്‍ ഡോസുകളാണ് ഉപയോഗിക്കാന്‍ ബാക്കിയുള്ളതെന്ന് കേന്ദ്ര ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രാലയം അറിയിച്ചു.
158.12 കോടി കോവിഡ് പ്രതിരോധ വാക്‌സിന്‍ ഡോസുകളാണ് രാജ്യത്താകമാനം ഇതുവരെ വിതരണം ചെയ്തത്. കൂടുതല്‍ വാക്‌സിന്‍ ഡോസുകള്‍ ലഭ്യമാക്കുകയും വിതരണ ശൃംഖല കാര്യക്ഷമമാക്കുകയും ചെയ്തതായും കേന്ദ്രം അവകാശപ്പെട്ടു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 39 ലക്ഷം ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്.
അതേസമയം, രാജ്യത്ത് ദിവസവും കോവിഡ് രോഗികളാകുന്നവരുടെ എണ്ണം ഉയര്‍ന്നു തന്നെയാണ്. 2.58 ലക്ഷം പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. 8,209 ഒമിക്രോണ്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ, രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 16,56,341 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.