തിരുവനന്തപുരം: സംസ്ഥാനത്ത് വൈറൽപനിയിൽ നേരിൽ കുറവുണ്ടെങ്കിലും ഡെങ്കിപ്പനിയും എലിപ്പനിയും കൂടുന്നു. കഴിഞ്ഞ ദിവസം 72 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് 15 പേർക്കാണ് രോഗബാധ. എറണാകുളത്തും തിരുവനന്തപുരത്തും 11 വീതവും കോഴിക്കോട് ഒമ്പതും കൊല്ലത്ത് എട്ടും മലപ്പുറത്ത് ആറും കോട്ടയത്ത് അഞ്ചും കേസുകൾ റിപ്പോർട്ട് ചെയ്തു.
395 പേർ രോഗബാധ സംശയവുമായി വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ഇതിൽ 86 പേരാണ് കൊല്ലത്തുള്ളത്. 69 പേർ എറണാകുളത്തും 65 പേർ തൃശൂരിലുമാണ്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 24 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചത്. ഇതിൽ പത്തും പത്തനംതിട്ടയിലാണ്. തിരുവനന്തപുരത്തും കൊല്ലത്തും മൂന്ന് വീതവും ആലപ്പുഴയിലും വയനാട്ടിലും രണ്ടുവീതവും കണ്ണൂരും കോഴിക്കോടും കോട്ടയത്തും ഇടുക്കിയും ഒരോന്നും കേസുകളാണുണ്ട്.
മാത്രമല്ല തിരുവനന്തപുരത്ത് ഒരു എലിപ്പനി മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 13 പേരാണ് രോഗബാധ സംശയവുമായി ചികിത്സയിലുള്ളത്. സംസ്ഥാനത്ത് എട്ട് പേർക്ക് എച്ച്1 എൻ1 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 70 പേരിൽ രോഗബാധ സംശയിക്കുന്നുണ്ട്. അതേസമയം, വൈറൽ പനിയിൽ നേരിയ ആശ്വാസമുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
10,830 പേർക്കാണ് പനി ബാധിച്ചത്. മലപ്പുറത്ത് 1966ഉം കോഴിക്കോട് 1226ഉം തിരുവനന്തപുരത്ത് 1116ഉം എറണാകുളത്ത് 902ഉം പാലക്കാട് 837ഉം പേർക്ക് പനിക്കേസുകളാണുള്ളത്. 222 പേർ പനിബാധിച്ച് വിവിധ ജില്ലകളിൽ കിടത്തി ചികിത്സക്ക് വിധേയമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.