നിയന്ത്രണങ്ങൾ പിൻവലിക്കുന്നു; മാസ്കും ആളകലവും തുടരണം

ന്യൂഡൽഹി: രണ്ടു വർഷമായി തുടരുന്ന കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നു. മാർച്ച് 31 മുതൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കണമെന്ന് നിർദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചു. അതേസമയം, മാസ്ക് ധരിക്കലും ആളകലവും വ്യക്തിശുചിത്വവും തുടരണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

കോവിഡ് വ്യാപനത്തെ തുടർന്ന് 2020 മാര്‍ച്ച് 24 മുതലാണ് ദേശീയ ദുരന്തനിവാരണ അതോറിറ്റിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ദേശീയ ദുരന്തനിവാരണ നിയമം (ഡി.എം ആക്ട്)2005നു കീഴിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. കോവിഡ് പ്രതിരോധത്തിൽ 24 മാസത്തിനിടെ സുപ്രധാന നേട്ടം കൈവരിക്കാനായെന്നും പ്രതിദിന കോവിഡ് കേസുകളും രോഗസ്ഥിരീകരണ നിരക്കും കുറഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതെന്നും ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.

നിലവിലെ കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം ഫെബ്രുവരി 25ന് പുറത്തിറക്കിയ ഉത്തരവിന്‍റെ കാലാവധി ഈ മാസം 31ന് അവസാനിക്കുന്നതോടെ പുതിയ ഉത്തരവ് ഇറക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡ് കേസുകള്‍ ഉയരുകയാണെങ്കില്‍ പ്രാദേശികതലത്തില്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ആവശ്യമായ നടപടി സ്വീകരിക്കാം. മാസ്ക് ധരിക്കൽ, ആളകലം, വ്യക്തിശുചിത്വം എന്നിവ തുടരണമെന്നും ഇളവ് നൽകിയെന്ന് ചില മാധ്യമങ്ങൾ നൽകിയ വാർത്ത തെറ്റാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.

Tags:    
News Summary - Restrictions are being lifted; The mask and sanitizer should continue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.