അട്ടപ്പാടിയിൽ 200 പേർക്ക്​ അരിവാൾ രോഗം; ആദിവാസികളിൽ 80 ശതമാനത്തിനും ​പോഷകാഹാരക്കുറവ്​

അ​ഗ​ളി (പാ​ല​ക്കാ​ട്): അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി ഉൗ​രു​ക​ളി​ൽ 200ഒാ​ളം പേ​ർ​ക്ക്​ അ​രി​വാ​ൾ രോ​ഗ​മു​​ണ്ടെ​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പി​െൻറ റി​പ്പോ​ർ​ട്ട്. അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി​ക​ളി​ൽ 80 ശ​ത​മാ​ന​വും പോ​ഷ​കാ​ഹാ​ര​ക്കു​റ​വ്​ അനുഭവിക്കുന്നുണ്ടെന്നും റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു. വിളർച്ച ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​താ​ണ്​ ശി​ശു​മ​ര​ണ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​ൻ കാ​ര​ണം.

അ​നീ​മി​യ രോ​ഗ​ത്തി​നെ​തി​രെ വ്യാ​പ​ക ബോ​ധ​വ​ത്ക​ര​ണം ഉ​ൾ​പ്പെ​ടെ ബ​ഹു​ത​ല പ്ര​വ​ർ​ത്ത​നം അ​നി​വാ​ര്യ​മാ​ണ്. ഇൗ ​രോ​ഗ​ത്തി​ന് ലോ​ക​ത്തെ​വി​ടെ​യും മ​രു​ന്ന് ക​ണ്ടു​പി​ടി​ക്കാ​ത്ത​തി​നാ​ല്‍ ബോ​ധ​വ​ത്ക​ര​ണ​ത്തി​ലൂ​ടെ മാ​ത്ര​മെ പ്ര​തി​രോ​ധി​ക്കാ​ന്‍ ക​ഴി​യൂ​വെ​ന്ന്​ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.

കു​ട്ടി​ക​ള്‍ക്കു​ണ്ടാ​കു​ന്ന രോ​ഗ​ങ്ങ​ള്‍ക്ക് അ​ടി​യ​ന്ത​ര ചി​കി​ത്സ ഉ​റ​പ്പാ​ക്ക​ണം. പ്ര​ശ്​​ന​ത്തി​െൻറ ഗൗ​ര​വം പ​രി​ഗ​ണി​ച്ച്​ സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പി​ലെ വി​ദ​ഗ്​​ധ​ർ അ​ടു​ത്ത​ദി​വ​സം അ​ട്ട​പ്പാ​ടി​യി​ലെ​ത്തും. അ​ട്ട​പ്പാ​ടി​യി​ലെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക്​ മേ​ല്‍നോ​ട്ടം വ​ഹി​ക്കാ​ൻ നോ​ഡ​ല്‍ ഓ​ഫി​സ​റെ നി​യ​മി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. പ്ര​ശ്‌​ന​ങ്ങ​ള്‍ നി​രീ​ക്ഷി​ക്കാ​ൻ മോ​ണി​റ്റ​റി​ങ്​ സ​മി​തി രൂ​പ​വ​ത്​​ക​രി​ക്കും.

അ​തേ​സ​മ​യം, അ​ട്ട​പ്പാ​ടി​യി​ൽ ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​ത്തി​നി​ടെ ആ​ദി​വാ​സി​ക​ൾ​ക്കാ​യി വ​ക​യി​രു​ത്തി​യ ഫ​ണ്ടു​ക​ൾ വ​ലി​യ അ​ള​വി​ൽ വ​ക​മാ​റ്റി ചെ​ല​വ​ഴി​ച്ച​താ​യി ആ​രോ​പ​ണ​മു​യ​ർ​ന്നു. ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ആ​ദി​വാ​സി​ക​ൾ​ക്ക് അ​നു​വ​ദി​ച്ച ഫ​ണ്ടു​ക​ളാ​ണ്​ വ​ക മാ​റ്റി​യ​ത്.

192 ഊ​രു​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സാ​മൂ​ഹി​ക അ​ടു​ക്ക​ള നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് 110 ഊ​രു​ക​ളി​ൽ മാ​ത്ര​മാ​ണ്. ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യാ​നാ​യു​ണ്ടാ​ക്കി​യ താ​ൽ​ക്കാ​ലി​ക ഷെ​ഡു​ക​ൾ മ​ഴ​യി​ൽ ന​ശി​ച്ചു​പോ​യെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ ആ​ദി​വാ​സി വി​ഭാ​ഗ​ക്കാ​ർ പ​ദ്ധ​തി മു​ട​ങ്ങി​യ​തി​നാ​ൽ പ​ട്ടി​ണി​യി​ലാ​യി. അം​ഗ​ൻ​വാ​ടി​ക​ളി​ൽ ന​ട​ത്തു​ന്ന പോ​ഷ​കാ​ഹാ​ര വി​ത​ര​ണ​വും ഏ​റെ നാ​ളു​ക​ൾ ത​ട​സ്സ​പ്പെ​ട്ടു.

Tags:    
News Summary - Sickle cell disease in 200 people in Attappadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.