പാലക്കാട്: അട്ടപ്പാടിയിലെ ഉൗരുകളിൽ എട്ടുവർഷമായി അരിവാൾ രോഗത്തിനുള്ള ടെസ്റ്റ് നടത്താതെ ആരോഗ്യവകുപ്പ്. ഇത്രയേറെ രോഗികൾ ഉണ്ടായിട്ടും തുടർ പരിശോധനയിൽ വരുത്തിയ അലംഭാവത്തിനെതിരെ വിമർശനമുയർന്നു. 2013ലാണ് ഒടുവിൽ ഇൗ രോഗത്തിനുള്ള പരിശോധന ഉൗരുകളിൽ നടന്നത്. സ്ക്രീനിങ് ക്യാമ്പുകൾ മുടങ്ങിക്കിടക്കുന്നത് ഗുരുതര വീഴ്ചയായി പാലക്കാട് ജില്ല കലക്ടർ വിളിച്ചുചേർത്ത അവലോകന യോഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഫണ്ടിെൻറ അപര്യാപ്തതയും ആവശ്യമായ ഉപകരണങ്ങൾ ഇല്ലാത്തതുമാണ് പരിേശാധന മുടങ്ങാൻ കാരണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.
കോട്ടത്തറ ആശുപത്രിയിൽ എത്തുന്ന ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും മാത്രമേ നിലവിൽ ടെസ്റ്റ് നടത്തുന്നുള്ളൂ. ആരോഗ്യവകുപ്പ് റിപ്പോർട്ട് പ്രകാരം 200 അരിവാള്‍ രോഗികളാണ് അട്ടപ്പാടിയിലുള്ളത്. ഇവരിൽ എട്ടുപേര്‍ ഗര്‍ഭിണികളാണ്. ആറു മാസം പ്രായമുള്ള ഒരു കുട്ടി ഉൾപ്പെടെ 40 കുട്ടികൾക്ക് രോഗമുണ്ട്. രോഗം അടുത്ത തലമുറയിലേക്ക് പടര്‍ത്താന്‍ സാധ്യതയുള്ളവരായി വേറെയും ആളുകൾ അട്ടപ്പാടിയിൽ ഉണ്ടെന്നാണ് ആരോഗ്യവകുപ്പിെൻറ നിഗമനം.
ഏഴു മാസം ഗര്‍ഭിണിയായിരുന്ന അഗളി കൊറവങ്കണ്ടി ഊരിലെ 23കാരി തുളസി കഴിഞ്ഞ മാസം മരിച്ചത് അരിവാൾ രോഗം ബാധിച്ചായിരുന്നു. സിസേറിയനിലൂടെ പുറത്തെടുത്ത കുഞ്ഞിന് ജീവനുണ്ടായിരുന്നില്ല. ജനിതക കാരണങ്ങളാൽ ചുവന്ന രക്തകോശങ്ങൾക്ക് ഉണ്ടാകുന്ന അസാധാരണ രൂപമാറ്റത്താൽ സംഭവിക്കുന്ന രോഗമാണ് അരിവാൾ രോഗം അഥവാ സിക്കിൾ സെൽ അനീമിയ. രോഗം പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ സാധ്യമല്ല. ജീനിലൂടെ അടുത്ത തലമുറയിലേക്കും രോഗം പടരാനുള്ള സാധ്യതയേറെയാണ്. രോഗമുള്ള മാതാപിതാക്കള്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് രോഗം വരാനുള്ള സാധ്യത 25 ശതമാനമുണ്ട്. അതിനാൽ, അരിവാള്‍ രോഗമുള്ള വ്യക്തികള്‍ തമ്മില്‍ വിവാഹം കഴിക്കരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും അത് പാലിക്കപ്പെടുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
എന്താണ് അരിവാൾ രോഗം?
ചുവന്ന രക്താണുക്കളെ ബാധിക്കുന്ന ഗുരുതരമായ ഈ രോഗാവസ്ഥ നാലുമാസം പ്രായമുള്ള കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവരില്‍ വരാം. രക്താണുക്കള്‍ സാധാരണക്കാരില്‍ 120 ദിവസം ജീവിക്കുമ്പോള്‍ ഇവരില്‍ 30 മുതല്‍ 60 വരെ ദിവസങ്ങള്‍ മാത്രമായിരിക്കും ജീവിക്കുക. ഈ പ്രശ്നം ഇവരെ വിളര്‍ച്ചയിലേക്ക് നയിക്കും. ശ്വാസം മുട്ടല്‍, കൈകാലുകളില്‍ വേദന, പനി, വയറുവേദന എന്നിവ ഈ രോഗികളില്‍ അനുഭവപ്പെടും. രോഗം ചികിത്സിച്ച് ഭേദമാക്കാൻ പറ്റില്ലെങ്കിലും മരുന്നിലൂടെ രോഗത്തിെൻറ തീവ്രത ഒരു പരിധിവരെ കുറക്കാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.