ദുബൈ: ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്റെ ആറ് ആശുപത്രികൾ ന്യൂസ് വീക്ക് പുറത്തുവിട്ട 2023ലെ ലോകത്തെ മികച്ച ആശുപത്രികളുടെ പട്ടികയിൽ ഇടംപിടിച്ചു. ഇന്ത്യയിലെയും യു.എ.ഇയിലെയും ആശുപത്രികളാണ് നേട്ടം കൈവരിച്ചതെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ അറിയിച്ചു. ഗുണനിലവാരത്തിലും രോഗീ പരിചരണത്തിലും അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്ന ആശുപത്രികളുടെ പട്ടികയാണ് ന്യൂസ് വീക്ക് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.
ദുബൈയിലെ മന്‍ഖൂല്‍, അല്‍ ഖിസൈസ് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ആസ്റ്റര്‍ ഹോസ്പിറ്റലുകൾ, ദുബൈയിലെ മെഡ്കെയര്‍ വിമണ്‍ ആൻഡ് ചില്‍ഡ്രന്‍ ഹോസ്പിറ്റല്‍, ആസ്റ്റര്‍ മെഡ്സിറ്റി ഹോസ്പിറ്റല്‍, ബംഗളൂരുവിലെ ആസ്റ്റര്‍ സി.എം.ഐ ഹോസ്പിറ്റല്‍, ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍, കോഴിക്കോട് എന്നിവയാണ് പട്ടികയിൽ ഉൾപ്പെട്ട ആശുപത്രികൾ. ആഗോള ഡേറ്റ സ്ഥാപനമായ സ്റ്റാറ്റിസ്റ്റയുമായി സഹകരിച്ച് ന്യൂസ് വീക്ക് നടത്തിയ സമഗ്ര വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മികച്ച ആരോഗ്യ പരിചരണ സ്ഥാപനങ്ങളെ തിരഞ്ഞെടുത്തത്. ഈ വര്‍ഷം, 28 രാജ്യങ്ങളില്‍നിന്നുള്ള 2,300ലധികം ആശുപത്രികള്‍ മികച്ച ആരോഗ്യ പരിപാലന സ്ഥാപനങ്ങളെ കണ്ടെത്തുന്നതിനുള്ള പ്രക്രിയയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ന്യൂസ് വീക്കിന്റെ അംഗീകാരത്തില്‍ ഏറെ അഭിമാനിക്കുന്നതായി ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.