തിരുവനന്തപുരം/ന്യൂഡൽഹി: മുതിർന്നവർക്കുള്ള വാക്സിൻ വിതരണ പ്രവർത്തനങ്ങളുമായി ഇടകലർത്താതെ കുട്ടികൾക്കായി പ്രത്യേക സംവിധാനമൊരുക്കാൻ ആരോഗ്യവകുപ്പ് തീരുമാനം. ഇതു സംബന്ധിച്ച് കേന്ദ്ര നിർദേശവുമുണ്ട്. കുട്ടികള്‍ക്ക് ആദ്യമായി നല്കുന്നതായതിനാൽ എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചായിരിക്കും വിതരണം. വാക്സിനേഷന് മുമ്പും ശേഷവും നിരീക്ഷിച്ച് ആരോഗ്യനില ഉറപ്പാക്കും.
കൗമാരക്കാർക്ക് പ്രത്യേക വരി ഒരുക്കണം. കോവാക്സിന് മാത്രം നല്കുന്നതിനാല് അക്കാര്യത്തില്‍ വാക്സിന് കേന്ദ്രങ്ങളില്‍ കര്‍ശന ജാഗ്രത പുലര്‍ത്തണം. കൗമാരക്കാര്‍ക്കു മാത്രമായി പ്രത്യേകം വാക്സിനേഷന് കേന്ദ്രങ്ങള്‍ ആരംഭിച്ച് അത് കോവിന്‍ ആപ്പില്‍ അറിയിക്കണമെന്നും കേന്ദ്രം സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ വ്യക്തമാക്കി. 15നും 18നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ജനുവരി മൂന്നു മുതൽ കോവാക്സിനാണ് നൽകുക. ജനുവരി ഒന്നു മുതൽ കോവിൻ പോർട്ടൽ വഴി രജിസ്ട്രേഷൻ ആരംഭിക്കും. നിലവിലുള്ള കുടുംബാംഗങ്ങളുടെ അക്കൗണ്ടില്‍ കൂട്ടിച്ചേർക്കുകയോ കോവിന്‍ ആപ്പില്‍ പുതുതായോ വാക്സിൻ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയോ രജിസ്റ്റർ ചെയ്യാം.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിെൻറ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കും ആരോഗ്യ പ്രവര്‍ത്തകര്‍, മുന്‍നിര പ്രവര്‍ത്തകര്‍, 60 വയസ്സിന് മുകളിലുള്ള അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്ക് കരുതല്‍ ഡോസ് നല്‍കുക. സംസ്ഥാനത്തെ മുതിർന്നവർക്കുള്ള ആദ്യ ഡോസ് വാക്സിനേഷന് 98 ശതമാനവും രണ്ടാം ഡോസ് വാക്സിനേഷന് 78 ശതമാനവും ആയിട്ടുണ്ട്. കുട്ടികളുടെ വാക്സിനേഷന് ആരംഭിക്കുന്നതിന് മുമ്പ് ആദ്യ ഡോസ് വാക്സിനെടുക്കാന്‍ ബാക്കിയുള്ളവരും രണ്ടാം ഡോസ് എടുക്കാന്‍ സമയം കഴിഞ്ഞവരും വാക്സിന് സ്വീകരിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.
സിനിമ പ്രദർശനം രാത്രി പത്ത് വരെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ വ്യാപന സാധ്യത മുൻനിർത്തി ഡിസംബർ 30 മുതൽ ജനുവരി രണ്ടുവരെ രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ സിനിമ തിയറ്ററുകളിൽ രാത്രി പത്തിന് ശേഷം പ്രദർശനം നടത്തരുതെന്ന് സർക്കാർ നിർദേശിച്ചു. കൂടാതെ, പുതുവത്സരത്തോടനുബന്ധിച്ച് ക്രിസ്ത്യൻ ദേവാലയങ്ങളിൽ നടക്കുന്ന വർഷാവസാന ആരാധന (പാതിര കുർബാന) രാത്രി 10ന് അവസാനിപ്പിക്കണമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.