ന്യൂഡൽഹി: മെഡിക്കല്‍ സ്റ്റോറുകള്‍ നടത്തുന്നത് രജിസ്ട്രേഡ് ഫാര്മസിസ്റ്റുകള്തന്നെയാണെന്ന് ഉറപ്പിക്കേണ്ടത് സംസ്ഥാന സര്‍ക്കാറുകളുടെയും ഫാര്‍മസി കൗണ്‍സിലിന്റെയും ഉത്തരവാദിത്തമാണെന്ന് സുപ്രീംകോടതി.
സര്‍ക്കാര്‍ ആശുപത്രികളില്‍ ഉള്‍പ്പടെ വ്യാജ ഫാര്‍മസിസ്റ്റുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹരജി പട്ന ഹൈകോടതി തള്ളിയിരുന്നു. ഇതിനെതിരെ നൽകിയ ഹരജി പരിഗണിച്ചാണ് സുപ്രീംകോടതി പൗരന്മാരുടെ ആരോഗ്യത്തെ സംബന്ധിച്ച വിഷയമാണെന്നും വ്യാജ ഫാര്‍മസിസ്റ്റുകള്‍ ജനങ്ങളുടെ ജീവനുതന്നെ ആപത്താണെന്നും ഇവരെ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശിച്ചത്. ഹരജി സുപ്രീംകോടതി പുനഃസ്ഥാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.