കോവിഡ് വാക്​സിൻ ഇടവേള നീളുന്നത്​ പ്രതിരോധശേഷി കൂട്ടുമെന്ന്​ പഠനം

തിരുവനന്തപുരം: കോവിഷീൽഡ് വാക്സി​െൻറ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള ‌കൂടുംതോറും പ്രതിരോധശേഷി വർധിക്കുമെന്ന് പഠനം. നാലുമുതൽ ആറാഴ്ചക്കിടെ രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച 102 പേരെയും 10 മുതൽ 14 ആഴ്‌ചകൾക്കിടയിലെ രണ്ടാം ഡോസെടുത്ത 111 പേരെയുമാണ് പഠനവിധേയമാക്കിയത്.

ആദ്യവിഭാഗത്തിൽ കണ്ടെത്തിയ ആൻറിബോഡി സാന്നിധ്യം 200 മുതൽ 220 വരെയായിരു​െന്നങ്കിൽ ദീർഘമായ ഇടവേളയിൽ വാക്സിനെടുത്തവരിൽ 850 വരെയായിരുന്നു പ്രതിരോധ ഘടകത്തി​െൻറ അളവ്.

അതേസമയം ഇടവേള വർധിക്കുന്തോറും കോവിഡ് ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നതാണ്​ വിലയിരുത്തൽ. രണ്ടാം ഡോസെടുത്ത് ഒരുമാസത്തിന് ശേഷം ആൻറി-സ്പൈക് ആൻറി ബോഡി പരിശോധനയിലൂടെയാണ് പഠനത്തിന്​ വിധേയമാക്കിയവരിലെ പ്രതിരോധശേഷി അളന്നത്. ആൻറിബോഡി സാന്നിധ്യം കൂടുംതോറും ‌മികച്ച പ്രതിരോധശേഷി ദീർഘകാലം നിലനിൽക്കും.

എന്നാൽ ആദ്യ ഡോസ് മാത്രം സ്വീകരിച്ചയാൾക്ക് രണ്ടാം ഡോസെടുത്തവരേക്കാൾ കോവിഡ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. നിലവിൽ 12 മുതൽ 16 ആഴ്ചക്കിടെ കോവീഷീൽഡ് രണ്ടാം ഡോസെടുക്കണമെന്നാണ് കേന്ദ്ര സർക്കാർ നിർദേശം.  

Tags:    
News Summary - Study about covid vaccine interval increasing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.