കേളകം: മീൻ തിന്ന പൂച്ച ചത്തതിനെ തുടർന്ന് പച്ചമത്സ്യം രാസവസ്തു കലർന്നതെന്ന് ആരോപണം. കേളകം വെണ്ടേക്കുംചാലിലെ മുളങ്ങാശേരി ടോമിയുടെ പൂച്ചയാണ് ചത്തത്. മറ്റ് പൂച്ചകൾ അവശനിലയിലാണ്. മീൻ കഴിച്ചവർക്ക് അസ്വസ്ഥത അനുഭവപ്പെട്ടതായി പരാതി ഉണ്ടായതിനെ തുടർന്ന് ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു. വെണ്ടേക്കുംചാലിലെ മുളങ്ങാശേരി ടോമി കഴിഞ്ഞ ദിവസം കേളകത്ത് നിന്നു വാങ്ങിയ മത്സ്യത്തിലാണ് രാസവസ്തു ചേർന്നതായി പരാതി ഉള്ളത്. ടോമി വാങ്ങിയ അയല മത്സ്യത്തിന്റെ തല കഴിച്ച പൂച്ച ചത്തതോടെയാണ് മൽസ്യത്തിൽ അമിതമായ രാസവസ്തു കലർന്നതിനാലാവാം എന്ന സംശയം ഉണ്ടായത്. മൽസ്യത്തല കഴിച്ച മറ്റ് പൂച്ചകളും അവശനിലയിലാണ്. സമീപത്തെ വീട്ടിലും മീൻ കഴിച്ച് പൂച്ച ചത്തതായും ടോമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.