ഇന്ന് അന്താരാഷ്ട്ര ഭിന്നശേഷി ദിനം: എനിക്ക് ശേഷം എന്ത്? " തങ്ങളുടെ കാലശേഷം ഭിന്നശേഷിയുള്ള മക്കളുടെ പരിചരണം"

ഇന്ന് അന്താരാഷ്ട്ര ഭിനശേഷി ദിനം, ഭിന്നശേഷികാരുടെ സമഗ്ര ഉന്നമനത്തിനായി വിവിധ ഇടപെടലുകളുടെ അനിവാര്യത നമ്മെ ഓർമപ്പെടുത്തുന്നു . സമൂഹത്തി​െൻറ പ്രത്യേക പരിഗണനയും സുസ്ഥിരവുമായ പരിചരണവും അർഹിക്കുന്നവരാണ് ഭിനശേഷിക്കാർ. ഇവരിൽ തീവ്രമായ ബുദ്ധിപരമായ വൈകല്യമുള്ള കുട്ടികളുടെ മാതാപിതാക്കള്‍ പലതരത്തിലുള്ള വെല്ലുവിളികള്‍ നേരിടുന്നു. "എനിക്ക് ശേഷം എന്ത്? എന്നൊരു ചോദ്യം അവരുടെ ഉളളില്‍ മുഴങ്ങുന്നുണ്ട് .

ജീവിതത്തിന്‍റെ നല്ലൊരു പങ്ക് തങ്ങളുടെ കുട്ടിക്ക് വേണ്ടി ചെലവഴിച്ചതിന് ശേഷം അവരുടെ പ്രധാന ഉത്കണ്ഠ അവരുടെ മരണശേഷം കുട്ടിയുടെ കാര്യം എന്താകും എന്നതിനെക്കുറിച്ചാണ്. അവരുടെ കുട്ടി അവര്‍ക്കു ശേഷവും പരിചരിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യണമെന്നും അവര്‍ സുഖമായിരിക്കുമെന്നും അവരുടെ എല്ലാ ആവശ്യങ്ങളും പരിഗണിക്കപ്പെടുമെന്ന് ഉറപ്പാക്കണമെന്നും അവര്‍ ആഗ്രഹിക്കുന്നു.

ഇതില്‍ കുട്ടിയുടെ അടിസ്ഥാന ആവശ്യമായ ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം എന്നിവയും അവരുടെ ചികിത്സാ ആവശ്യങ്ങളായ പരിചരണം, മരുന്ന്കഴിക്കല്‍, മുടങ്ങാതെ ചികിത്സാ പുനരധിവാസ പ്രവർത്തനങ്ങൾ തുടങ്ങിയവയും ഉള്‍പ്പെടുന്നു. തങ്ങളുടെ കാലശേഷം മക്കളെ സുരക്ഷിതമായ കരങ്ങളിൽ ഏൽപ്പിക്കാനും അവരുടെ സമഗ്രമായ ഉന്നമനം ഉറപ്പു വരുത്താനാവശ്യമായ സാഹചര്യം ഉണ്ടാവണമെന്ന് രക്ഷിതാക്കളുടെ ആവശ്യത്തിനു മുന്നിൽ മുഖം തിരിക്കാൻ പരിഷ്കൃത സമൂഹത്തിന് കഴിയില്ല.

ഇവർക്കായി സമഗ്ര പദ്ധതികൾ വിവിധ കേന്ദ്രങ്ങളുടെ ഏകോപനം വഴി നടപ്പിലാക്കേണ്ടതുണ്ട്. മാതൃകാപരമായ പ്രവർത്തനങ്ങൾ വിവിധ വകുപ്പുകളുടെ കീഴിൽ നിലവിലുണ്ടെങ്കിലും ഇവയുടെ ഏകോപനത്തിൽ ഉള്ള കുറവ് പലപ്പോഴും ആവശ്യക്കാരായ ഗുണഭോക്താക്കള്ളിലേക്ക് എത്തിച്ചേരുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.

ഭിന്നശേഷി സൗഹൃദമായ സാമൂഹ്യ സാഹചര്യം സൃഷ്ടിക്കുക എന്നത് ഏതൊരു പരിഷ്കൃത സമൂഹത്തിനും അനിവാര്യതയാണ്. അവരെ മനസ്സിലാക്കി ഉൾക്കൊള്ളുക, അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാവുക, അവർക്ക് അനുയോജ്യമായ സാമൂഹ്യ പങ്കാളിത്തത്തിനുള്ള സംഘങ്ങളും ഉറപ്പുവരുത്തുക എന്നുള്ളത് ആവശ്യമാണ്. ഇതിനാവശ്യമായ കർമ്മപദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ട്. അതോടൊപ്പം ഇവരുടെ രക്ഷിതാക്കൾക്കും അവരുടെ മാനസികവും ശാരീരികവും സാമ്പത്തികവുമായ സുസ്ഥിരത ഉറപ്പുവരുത്തേണ്ടതും അനിവാര്യമായ ഘടകമാണ്. ഭിന്നശേഷി സൗഹൃദ സമൂഹം സൃഷ്ടിക്കപ്പെടേണ്ടത് ഒരു ബാധ്യതയിൽ ഉപരി നമ്മുടെ കടമയാണ് എന്ന ബോധ്യം എല്ലാവരും ഉണ്ടാവേണ്ടതാണ് എന്നതാണ് പ്രധാനകാര്യം.

ഡോ. റഹീമുദ്ധീന്‍ പി.കെ. ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ആരോഗ്യവകുപ്പ്, കേരള സർക്കാർ. (ഗവ. മാനസികാരോഗ്യകേന്ദ്രം, തൃശൂർ

Tags:    
News Summary - Today is International Day of Disability

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.