കേരളത്തിൽ ആദ്യഡോസ് വാക്‌സിന്‍ ലഭിച്ചവർ രണ്ടു കോടി പിന്നിട്ടു

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടുകോടിയിലധികം ജനങ്ങള്‍ക്ക് (2,00,04,196) ആദ്യ ഡോസ് കോവിഡ്​ വാക്‌സിന്‍ നല്‍കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. പരമാവധി പേര്‍ക്ക് ഒരു ഡോസെങ്കിലും വാക്‌സിന്‍ നല്‍കാനാണ്​ സര്‍ക്കാര്‍ ശ്രമിക്കുന്നത്. സെപ്റ്റംബറില്‍ത്തന്നെ ഈ ലക്ഷ്യം കൈവരിക്കാന്‍ കഴിയുമെന്നാണ്​ പ്രതീക്ഷ.

ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,72,54,255 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. 72,50,059 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിൻ നല്‍കി. 18 വയസ്സിന് മുകളിലുള്ള ജനസംഖ്യയനുസരിച്ച് 69.70 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 25.26 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ഇത് ദേശീയ ശരാശരി​െയക്കാളും കൂടുതലാണ്.

സംസ്ഥാനത്തിന് വ്യാഴാഴ്​ച 6,55,070 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായി. 4,65,000 ഡോസ് കോവിഷീല്‍ഡും 1,90,070 ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്. 

Tags:    
News Summary - Two crore people in Kerala received the first dose of covid vaccine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.