മെഡിക്കല്‍ കോളജ്: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിനും ഐ.സി.യുവിനും കോവിഡ് സമയത്ത് ഒഴിവാക്കിയിരുന്ന ചാര്‍ജ് പുനരാരംഭിച്ചതില്‍ പ്രതിഷേധത്തിനൊരുങ്ങി രോഗികളും ബന്ധുക്കളും. വെന്റിലേറ്ററിന് 1000 രൂപയും ഐ.സി.യുവിന് 500 രൂപയുമാണ് ചാര്‍ജ് ഏര്‍പ്പെടുത്തിയത്.
ഗുരുതരാവസ്ഥയിലുള്ള രോഗികളെയാണ് ഐ.സിയുവില്‍ പ്രവേശിപ്പിക്കുന്നത്. അതിഗുരുതരാവസ്ഥയില്‍ കഴിയുന്നവരെയാണ് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച് ജീവന് നിലനിര്‍ത്തുന്നതും. ഉയര്‍ന്ന വരുമാനക്കാര്‍ക്കാണ് ഈ രണ്ട് സേവനങ്ങള്‍ക്കും പണം നല്‍കേണ്ടിവരുന്നത്. ബി.പി.എല്‍ കാര്‍ഡുകാര്‍ക്ക് ഈ സേവനങ്ങള്‍ തികച്ചും സൗജന്യമായിരിക്കും. എന്നാല്‍, ഉയര്‍ന്ന വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കാര്‍ഡുകള്‍ കൈവശം വെക്കുന്ന ഭൂരിഭാഗം രോഗികള്‍ക്കും ദിനംപ്രതി മരുന്നുകള്‍ വാങ്ങാനോ ഡയാലിസിസ് തുടങ്ങിയവ ചെയ്യാനോ കഴിയാത്ത സാഹചര്യത്തിലാണ് വെന്റിലേറ്ററിനും ഐ.സി.യുവിനും ചാര്‍ജ് ഏര്പ്പെടുത്തിയെതെന്നാണ് രോഗികളും ബന്ധുക്കളും ആരോപിക്കുന്നത്.
എന്നാല്‍, കോവിഡ് സമയത്ത് ഒഴിവാക്കിയിരുന്ന തുക പുനരാരംഭിക്കുക മാത്രമാണുണ്ടായതെന്നാണ് അധികൃതര്‍ ന്യായീകരിക്കുന്നത്. ചാര്‍ജുകള്‍ ഏര്‍പ്പെടുത്തിയത് സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണെന്നും പറയുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് കിടപ്പുരോഗികള്‍ക്ക് നല്‍കിവന്ന ബ്രഡും പാലും നിര്‍ത്തലാക്കിയത് വന്‍ പ്രതിഷേധത്തിനിടയാക്കിയതിനു പിന്നാലെയാണ് വെന്റിലേറ്ററിനും ഐ.സിയുവിനും വീണ്ടും ചാര്‍ജ് ഏര്‍പ്പെടുത്തി ഇരുട്ടടി നല്‍കിയതെന്നാണ് പൊതുജനങ്ങളുടെയും ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.