കുവൈത്ത്സിറ്റി: സ്വകാര്യ മെഡിക്കൽ സൗകര്യങ്ങൾക്കുള്ള നിയന്ത്രണങ്ങളും നിർദേശങ്ങളും ലംഘിച്ചതിന് മൂന്നു ദിവസത്തിനുള്ളിൽ ആരോഗ്യ മന്ത്രാലയം 14 മെഡിക്കൽ ക്ലിനിക്കുകൾ അടച്ചുപൂട്ടി. ക്ലിനിക്കുകളെക്കുറിച്ചുള്ള നിരന്തര പരാതിയാണ് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവധിയെ വിഷയത്തിൽ ഇടപെടാൻ പ്രേരിപ്പിച്ചത്.
ഈ ക്ലിനിക്കുകളിൽ ആവശ്യമായ സ്പെഷലിസ്റ്റുകളായ വ്യക്തികളുടെ അസാന്നിധ്യംമൂലമുള്ള നിയമലംഘനങ്ങൾ ഉണ്ടായിരുന്നു. ബന്ധപ്പെട്ട അധികാരികൾ നൽകുന്ന ആവശ്യമായ ഹെൽത്ത് ലൈസൻസുകളും ഈ സ്ഥാപനങ്ങൾക്ക് ഇല്ലായിരുന്നു. മെഡിക്കൽ സൗകര്യങ്ങളും ക്ലിനിക്കുകളും നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രാലയം ഊന്നിപ്പറയുന്നു. പൊതുജനങ്ങൾക്ക് നൽകുന്ന ആരോഗ്യസേവനങ്ങളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കാൻ, മെഡിക്കൽ, അസിസ്റ്റിങ് പ്രഫഷനുകൾ കർശനമായ നിയന്ത്രണങ്ങൾ പാലിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.