രാത്രി ഭക്ഷണം കഴിച്ചാൽ ഇത്തരിനേരം നടക്കുക പലരുടെയും ശീലമാണ്. തലമുറയായി ഈ നടത്തം നമ്മുടെ കൂടെയുണ്ട്. ആയുർവേദ തത്ത്വങ്ങളിൽ പരാമർശിക്കുന്ന ഈ പാരമ്പര്യ നടത്തത്തിന്റെ ആരോഗ്യ ഗുണങ്ങൾ ആരെയും ആശ്ചര്യപ്പെടുത്തും. ഡിന്നറിനുശേഷം 30 മിനിറ്റ് ഈ ഉലാത്തൽ ചുമ്മ അല്ല എന്നാണ് ഹൈദരാബാദിലെ യശോദ ആശുപത്രിയിൽ സീനിയർ കൺസൾട്ടന്റ് ഫിസിഷ്യനും ഡയബറ്റോളജിസ്റ്റുമായ ഡോ. കെ. സോംനാഥ് ഗുപ്ത പറയുന്നത്.
രാത്രി ഭക്ഷണ ശേഷം നടക്കുന്നത് ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും സുഗമമായ ഭക്ഷണ ചലനം പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഒപ്പം വയറുവേദനയും ദഹനക്കേടും തടയും. പ്രത്യേകിച്ച് വയറുനിറയെ ഭക്ഷണം കഴിച്ചാൽ. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും നല്ല ഉറക്കം കിട്ടാനും സഹായിക്കും.
ഒരു വ്യായാമം കൂടിയായതിനാൽ ടെൻഷൻ കുറക്കുകയും അനാവശ്യമായി വണ്ണം വെക്കുന്നത് തടയുകയും ചെയ്യും. പലപ്പോഴും കുടുംബാംഗങ്ങൾ ഒപ്പമുള്ള സമയത്താണ് ഈ നടത്തമെന്നതിനാൽ ബന്ധങ്ങൾ വളർത്തുകയും മാനസികാരോഗ്യം വർധിപ്പിക്കുകയും ചെയ്യുമെന്നും ഗുപ്ത പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.