പതിവായി പിസ്ത കഴിച്ചാൽ എന്ത് സംഭവിക്കും?

ചെറു മധുരവും ഇളം പച്ച നിറവും സ്വാദുമുള്ള പിസ്ത ഇഷ്ടപ്പെടാത്തവരുണ്ടാവുമോ? ലോകമെമ്പാടും പ്രിയ​​​പ്പെട്ടതാണ് ഈ ചെറിയ കായ്കൾ. വിവിധ തരം ഭക്ഷണങ്ങളിലും ലഘുഭക്ഷണങ്ങളിലും മികച്ച കൂട്ടാളിയാകുന്നു. പിസ്ത ദിവസവും ഭക്ഷണത്തിലുൾപ്പെടുത്തിയാൽ എന്തു സംഭവിക്കുന്നുവെന്ന് നോക്കാം.

തികച്ചും പോഷകാഹാരം നിറഞ്ഞ നട്ട് ആണിത്. ഒമ്പത് അവശ്യ അമിനോ ആസിഡുകളുള്ള സമ്പൂർണ്ണ പ്രോട്ടീ​ന്‍റെ ഉറവിടമാണ്. അവയിൽ ആരോഗ്യകരമായ മോണോ-പോളി അൺസാച്ചുറേറ്റഡ് കൊഴുപ്പുകളുണ്ട്, നാരുകളും ആന്‍റി ഓക്സിഡന്‍റുകളുമുണ്ട്.

* രക്തക്കുഴലുകളുടെ മെച്ചപ്പെട്ട പ്രവർത്തനവും സാധാരണ രക്തസമ്മർദ്ദത്തി​ന്‍റെ അളവും പ്രോത്സാഹിപ്പിക്കുന്നതിന് ഇത് സഹായിക്കുന്നു. കാൽസ്യം, മഗ്നീഷ്യം എന്നിവയുൾപ്പെടെ ആരോഗ്യകരമായ രക്തസമ്മർദ്ദത്തെ പിന്തുണക്കുന്ന പോഷകങ്ങൾ പിസ്തയിൽ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യത്തി​ന്‍റെ സ്വാഭാവിക ഉറവിടം കൂടിയാണ് ഇവ. ശരീരത്തിലെ സോഡിയത്തി​ന്‍റെ ഫലങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുന്ന ഒരു ധാതുവാണിത്.

*മെച്ചപ്പെട്ട നേത്രാരോഗ്യം നൽകും. പിസ്തയുടെ മനോഹരമായ പച്ച, പർപ്പിൾ നിറങ്ങൾ ഭാഗികമായി അവയിൽ അടങ്ങിയിരിക്കുന്ന രണ്ട് കരോട്ടിനോയിഡുകളുടെ അളവ് മൂലമാണ്. ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നീ കരോട്ടിനോയിഡുകൾ പിസ്തയെ വർണാഭമാക്കാൻ സഹായിക്കുക മാത്രമല്ല നമ്മുടെ കണ്ണുകളെ സംരക്ഷിക്കുന്നതിലും നിർണായക പങ്ക് വഹിക്കുന്നു. പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ, തിമിരം എന്നിവ പോലുള്ള കാഴ്ച നഷ്ടത്തിലേക്ക് നയിക്കുന്ന നേത്രരോഗങ്ങളുടെ സാധ്യതയും കുറക്കുന്നു.

*രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുന്നു. പ്രമേഹരോഗികൾക്ക് ഇത് ഉത്തമം. 9 ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, ഫൈബർ എന്നിവയുടെ സംയോജനം രക്തത്തിലെ പഞ്ചസാരയുടെ ആഗിരണത്തെ മന്ദഗതിയിലാക്കി രക്തത്തിലെ ഗ്ലൂക്കോസ് സ്ഥിരപ്പെടുത്താൻ സഹായിക്കുന്നു.

*കുടലി​ന്‍റെ ആരോഗ്യം വർധിപ്പിക്കും. 2023ലെ ഒരു പഠന റിപ്പോർട്ട് അനുസരിച്ച് വൻകുടലിലെ കോശങ്ങൾക്ക് ഇന്ധനമായി പ്രവർത്തിക്കുന്ന ഒരുതരം ഫാറ്റി ആസിഡായ ബ്യൂട്ടറേറ്റ് ഉൽപ്പാദിപ്പിക്കാനുള്ള കഴിവിന് പേരുകേട്ടതാണിതെന്നാണ്. ദഹനം, ഭാരം, പ്രതിരോധ സംവിധാനം എന്നിവക്കും ഏറെ നല്ലത്.

പിസ്ത എല്ലാവർക്കും കഴിക്കാമോ?

നിങ്ങൾക്ക് പിസ്തയോട് അലർജിയുണ്ടെങ്കിൽ ഈ പരിപ്പ് കഴിക്കുന്നത് സുരക്ഷിതമല്ല. കൂടാതെ, ദഹനപ്രശ്നങ്ങൾ അനുഭവിക്കുന്നവർ പിസ്ത വലിയ അളവിൽ കഴിക്കുമ്പോൾ ഉയർന്ന ഫൈബർ കാരണം അസ്വസ്ഥതയുണ്ടാക്കും. വൃക്കയിൽ കല്ലുകളോ ഉയർന്ന പൊട്ടാസ്യമോ ​​ഉള്ള ആളുകൾ അവരുടെ ഭക്ഷണത്തിൽ പിസ്ത ഉൾപ്പെടുത്തുന്നതിനുമുമ്പ് ഡോക്ടറുടെ ഉപദേശം തേടണം. കാരണം ഇതി​ന്‍റെ പരിപ്പിൽ ഓക്സലേറ്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കല്ല് രൂപപ്പെടുന്നതിന് കാരണമാകും. കൂടാതെ, ചെറിയ കുട്ടികൾക്ക് ഇതി​​ന്‍റെ പരിപ്പ് നൽകിയാൽ ശ്വാസനാളത്തിൽ കുടുങ്ങി അപകടം സംഭവിച്ചേക്കാം.


Tags:    
News Summary - What Happens to Your Body When You Eat Pistachios Regularly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.