ന്യൂയോർക്ക്: അമേരിക്കൻ കമ്പനിയായ ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍ വികസിപ്പിച്ച കോവിഡ് വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. അടിയന്തര ഉപയോഗത്തിന് അംഗീകാരം. ഇതോടെ ജോണ്‍സണിൻെറ കോവിഡ് വാക്‌സിൻ കോവാക്‌സ് പദ്ധതിയിലടക്കം ഉള്‍പ്പെടുത്തും.
ഫൈസര്‍ - ബയോടെക്ക്, ആസ്‌ട്രസെനക എന്നീ കമ്പനികളുടെ വാക്‌സിനുകള്‍ക്ക് ശേഷം അംഗീകാരം നേടുന്ന വാക്‌സിനാണ് ജോണ്‍സണ്‍ ആൻഡ് ജോണ്‍സണിേൻറത്. നേരത്തെ യൂറോപ്യൻ മെഡിസിൻസ് ഏജൻസിയും വാക്സിന് അംഗീകാരം നൽകിയിരുന്നു.
അടുത്ത വര്‍ഷം അവസാനത്തോടെ മാത്രമേ ഈ ഒറ്റ ഡോസ് വാക്സിൻ വിപണിയിലെത്തൂ. തുടർന്ന് 500 മില്യണ്‍ ഡോസുകള്‍ കോവാക്‌സ് പദ്ധതിയിലൂടെ വിതരണം ചെയ്യാനാണ് കമ്പനിയുടെ നീക്കം.
എന്നാൽ, ഏതാനും ഡോസുകൾ വരും മാസങ്ങളിൽ തന്നെ ലഭ്യമാകുമെന്നാണ് കരുതുന്നതെന്ന് ഡബ്ല്യു.എച്ച്.ഒയുടെ മുതിർന്ന ഉപദേശകൻ ഡോ. ബ്രൂസ് ഐൽവാർഡ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.