ഗർഭിണികൾക്ക്​ വർക്​ ഫ്രം ഹോം ഉപകാരപ്പെടുന്നില്ലെന്ന്​ ആക്ഷേപം

കോ​ഴി​​ക്കോ​ട്​: കോ​വി​ഡ്​ വീ​ണ്ടും വ്യാ​പി​ക്കു​ന്ന​തി‍ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഗ​ർ​ഭി​ണി​ക​ൾ​ക്ക്​ വീ​ട്ടി​ലി​രു​ന്ന്​ ജോ​ലി ചെ​യ്യാ​മെ​ന്ന ഉ​ത്ത​ര​വ്​ ചി​ല വ​കു​പ്പു​ക​ളി​ൽ അ​പ്രാ​യോ​ഗി​ക​മാ​ണെ​ന്ന്​ ആ​ക്ഷേ​പം. ഗ​ർ​ഭി​ണി​ക​ൾ​ക്ക്​ വ​കു​പ്പ്​ മേ​ധാ​വി​ക​ൾ വ​ർ​ക്​ ​ഫ്രം ​ഹോം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ഈ​മാ​സം 14ന്​ ​ചീ​ഫ്​ സെ​ക്ര​ട്ട​റി ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന​ത്. സ്​​കൂ​ൾ അ​ധ്യാ​പി​ക​മാ​രാ​യ ഗ​ർ​ഭി​ണി​ക​ൾ​ക്ക്​ ഇ​തു​സം​ബ​ന്ധി​ച്ച സ​മ്മ​തം കി​ട്ടാ​ൻ വൈ​കു​ക​യാ​ണ്. വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റാ​ണ് (ഡി.​പി.​ഐ) വ​കു​പ്പു​മേ​ധാ​വി. തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള ഡി.​പി.​ഐ ഓ​ഫി​സി​​ലേ​ക്ക്​ അ​പേ​ക്ഷ​ക​ളെ​ത്തി തീ​ർ​പ്പാ​കാ​ൻ ദി​വ​സ​ങ്ങ​ളെ​ടു​ക്കും. അ​പ്പോ​ഴെ​ക്കും ഈ ​പ്ര​​ത്യേ​ക ഉ​ത്ത​ര​വു​കൊ​ണ്ട്​ ഫ​ല​മി​ല്ലാ​താ​കും. മി​ക്ക വ​കു​പ്പു​ക​ളി​ലും ഇ​തേ അ​വ​സ്ഥ​യാ​ണ്. 

Tags:    
News Summary - work from home pregnant women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.