ദഹനപ്രക്രിയ എളുപ്പമാക്കാൻ

പകൽ നീണ്ട 14 മണിക്കൂറാണ് അന്നപാനീയങ്ങൾ ഉപേക്ഷിക്കേണ്ടിവരുന്നത്. അതുകൊണ്ട് ഏറെനേരം ഹൈഡ്രോക്ലോറിക് ആസിഡ് ആമാശയത്തിൽ കെട്ടിക്കിടക്കുന്ന അവസ്ഥ ഉണ്ടാകും. വ്രതവേളയിൽ വെള്ളവും നാരുകൾ ഉൾച്ചേർന്ന ഭക്ഷണവും ദീർഘനേരം ശരീരത്തിലേക്ക് എത്താതിരിക്കും. ഇത് മനസ്സിലാക്കി വേണം ഭക്ഷണകാര്യത്തിൽ രാത്രികാല മുൻകരുതൽ. അത്താഴം ഒരുനിലക്കും മുടക്കരുത് എന്നതാണ് ഇതിൽ പ്രധാനം. രാത്രിയിൽ ധാരാളം വെള്ളം കുടിക്കുക.

എളുപ്പം ദഹിക്കാവുന്ന ആഹാര വിഭവങ്ങൾ മാത്രം കഴിക്കുക. തവിട് ധാരാളമുള്ള അരി, റാഗി, ഗോതമ്പ് എന്നിവക്ക് ആഹാരത്തിൽ ഊന്നൽ നൽകുക. ചായയും കാപ്പിയും വേണ്ടെന്നുവെക്കുക.

എരിവും പുളിയും ഉപ്പും ആഹാരത്തിൽ കുറക്കുക. ഇഫ്താർ നേരത്തും മറ്റും എണ്ണയിൽ പൊരിച്ച വിഭവങ്ങൾ പരമാവധി വർജിക്കുക. പയർവർഗങ്ങളുടെ അനുപാതം ഭക്ഷണത്തിൽ കൂട്ടുക. സാലഡ് വിഭവങ്ങൾ ധാരാളമായി ഉപയോഗിക്കുക. സമൂസ, കട്ലറ്റ് എന്നിവ പൊരിച്ചെടുക്കുന്നതിനുപകരം ബേക് ചെയ്തെടുക്കുന്ന രീതിയാകും നല്ലത്. മധുര പലഹാരങ്ങൾക്കുപകരം പാൽകൊണ്ട് നിർമിക്കുന്ന ബർഫി, പുഡ്ഡിങ് എന്നിവ ഉപയോഗിക്കാം. എണ്ണ ചേർക്കാത്ത ചപ്പാത്തി, ഗ്രിൽഡ് ചിക്കൻ, ബേക് ചെയ്ത മത്സ്യം എന്നിവ ശീലിക്കുന്നതും ദഹനപ്രക്രിയ എളുപ്പമാക്കാൻ നല്ലതാണ്.

തയാറാക്കിയത്: ഡോ. ​ഷ​മീ​മ അ​ബ്ദു​ൽ നാ​സ​ർ

ആ​യു​ർ​വേ​ദ വി​ഭാ​ഗം മേ​ധാ​വി, മെ​ട്രോ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ, അ​ജ്മാ​ൻ

Tags:    
News Summary - To facilitate the digestive process

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.