ന്യൂഡൽഹി: രാജ്യത്ത് അതിവേഗം പുതിയ ഭീഷണിയായി പടരുന്ന ബ്ലാക് ഫംഗസ് കോവിഡ് മുക്തരിൽ തിരിച്ചറിയാൻ അടയാളങ്ങൾ വിശദീകരിച്ച് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) മേധാവി ഡോ. രൺദീപ് ഗുലേറിയ. കോവിഡ് മുക്തി നേടിയ ശേഷവും തീരാ തലവേദനയും മുഖത്തെ നീർവീക്കവും മാറാതെ തുടർന്നാൽ അടിയന്തരമായി ഡോക്ടറെ കണ്ട് ബ്ലാക് ഫംഗസ് പരിശോധന നടത്തണമെന്ന് അദ്ദേഹം നിർദേശിച്ചു. വായിലെ നിറംമാറ്റം, മുഖത്തിെൻറ ഏതെങ്കിലും ഭാഗത്ത് സംവേദനം നഷ്ടമാകൽ, പല്ലിളകൽ തുടങ്ങിയവയും അടയാളങ്ങളാണ്. കാഴ്ച മങ്ങൽ, ഇരട്ടയായി കാണൽ, നെഞ്ചുവേദന, ശ്വസന ബുദ്ധിമുട്ട് എന്നിവയും ബ്ലാക് ഫംഗസ് ഉള്ളവരിൽ സംഭവിക്കാം.
എക്സ് റേ, സി.ടി സ്കാൻ എന്നിവ വഴി അണുബാധ കണ്ടെത്തി രോഗ നിർണയം നടത്താം. രക്ത പരിശോധന നടത്തിയും പരിശോധിക്കാം.
ഏതു പ്രായക്കാർക്കും രോഗബാധയുണ്ടാകാം. എന്നാൽ, പ്രമേഹ ബാധിതരായ 40 വയസ്സിനു മുകളിലുള്ളവരിൽ സാധ്യത കൂടുതലാണ്. കുട്ടികളിൽ കോവിഡ് ബാധയുണ്ടാകാമെങ്കിലും സാരമാകാതെ അവസാനിക്കുന്നതിനാൽ ബ്ലാക് ഫംഗസ് ബാധക്കും സാധ്യത കുറവ്.
രാജ്യത്ത് മേയ് 19 വരെ 7,250 പേരിലാണ് ഫംഗസ് ബാധ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.