ഗൂർഖ നിരത്തിൽ,​ വിലയും പ്രഖ്യാപിച്ച്​ ഫോഴ്​സ്​; ഥാറിനൊപ്പം ബലാബലം പിടിച്ച്​ പാവങ്ങളുടെ 'കാവൽക്കാരൻ'

പട്ടണത്തിൽ പോയി കരാ​േട്ട പഠിച്ച പരിഷകാരിയെപ്പോലെയാണ്​ മഹീന്ദ്ര ഥാർ എങ്കിൽ, നാടൻ തല്ലും കളരിയുമായി നടക്കുന്ന ലോക്കൽ ചട്ടമ്പിയാണ്​ ഫോഴ്​സ്​ ഗൂർഖ. കരാ​േട്ടക്കാരൻ നാട്ടി​ലെത്തിയപ്പോൾ അവനൊപ്പം പിടിക്കാൻ രൂപവും ഭാവവുമൊക്കെ ഒന്ന്​ മെനയാക്കേണ്ടിവന്നിരിക്കുകയാണ്​ നമ്മുടെ കളരിയാശാന്​​. ഥാറി​െൻറ എതിരാളി എന്ന്​ പറഞ്ഞുപറഞ്ഞ്​ വലുതായ പേരാണ്​ ഗൂർഖ.


ഇതിലെ രസമുള്ള ട്വിസ്​റ്റ്​ എന്താന്നുവച്ചാൽ അമേരിക്കക്കാരൻ ജീപ്പ്​ പറയുന്നത്​ ഇൗ ഥാർ ഞങ്ങളുടെ റാംഗ്ലർ റൂബിക്കോണിനെ കോപ്പിയടിച്ച്​ നിർമിച്ചതെന്നാണ്​. അതായത്​ പ്രശസ്​തരിൽ പ്രശസ്​തനായ ഥാറി​െൻറ അസ്​ഥിത്വം തന്നെ സംശയാസ്​പദമാണെന്നർഥം. എന്നാൽ അത്തരം ആരോപണങ്ങളിൽനിന്നൊക്കെ മുക്​തനാണ്​ ഗൂർഖ. ഇത്രയും പറഞ്ഞത്​ ​ഫോഴ്​സ്​ മോട്ടോഴ്​സ്​ തങ്ങളുടെ പുതുപുത്തൻ ഒാഫ്​റോഡർ, ഗൂർഖക്ക്​ വിലപ്രഖ്യാപിച്ചു എന്ന്​ വിവരം പങ്കുവയ്​ക്കാനാണ്​​. ഒറ്റ വകഭേദമാണ്​ വാഹനത്തിനുള്ളത്​. അതിന്​ 13.59 ലക്ഷം രൂപയാണ്​ ഫോഴ്​സ്​ വിലയിട്ടിരിക്കുന്നത്​.


മഹീന്ദ്ര ഥാറി​െൻറ അടിസ്ഥാന വേരിയൻറായ എ.എക്​സ്​ നാല് സീറ്റർ കൺവേർട്ടിബിൾ പെട്രോൾ മാനുവൽ വേരിയൻറിന് 12.78 ലക്ഷം (എക്‌സ്-ഷോറൂം) വിലയാണ്​ വരുന്നത്​. എന്നാൽ ഫോഴ്​സുമായി നേരിട്ട്​ മത്സരിക്കുന്ന ഥാറി​െൻറ ഡീസൽ ​മോഡലിന്​ 13.68 ലക്ഷമാണ്​ വില. അങ്ങിനെനോക്കിയാൽ നേരിട്ടുള്ള ഏറ്റുമുട്ടലിൽ ഏറെക്കുറെ സമാനമാണ്​ കാര്യങ്ങൾ. ഗൂർഖയുടെ ബുക്കിങ്​ ഇതിനകം ആരംഭിച്ചിട്ടുണ്ട്​. 25,000 രൂപ നൽകി ബുക്ക്​ ചെയ്യാം. അടുത്ത മാസം ഡെലിവറികൾ ആരംഭിക്കാനും സാധ്യതയുണ്ട്. രണ്ടാം നിരയിലെ ക്യാപ്റ്റൻ സീറ്റുകൾ, ലോക്കിങ്​ ഡിഫറൻഷ്യലുകളുള്ള ഫോർ-വീൽ ഡ്രൈവ് തുടങ്ങിയ പ്രത്യേകതകൾ പുതിയ എസ്​.യു.വിക്കുണ്ട്​.


ഡിസൈനും സവിശേഷതകളും

ഗൂർഖയുടെ ഡിസൈൻ പഴയ മോഡലിന് ഏതാണ്ട്​ സമാനമാണ്. എന്നാൽ വാഹനത്തി​െൻറ മുഴുവൻ ബോഡി ഷെല്ലും മാറിയിട്ടുണ്ട്​. പുതിയ ഗ്രിൽ, ബമ്പറുകൾ, ലൈറ്റ് ക്ലസ്റ്ററുകൾ, പിൻ യാത്രക്കാർക്കുള്ള വലിയ വിൻഡോ എന്നിവ മാറ്റങ്ങളിൽ ഉൾപ്പെടുന്നു. പനോരമിക് വിൻഡോ എന്ന്​ കമ്പനി വിളിക്കുന്ന വലിയ ഗ്ലാസ്​ ഏരിയ പിന്നിലെ ദൃശ്യപരതയെ സഹായിക്കുന്നുണ്ട്​. പുതിയ ഡാഷ്‌ബോർഡ്, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻറ്​ സിസ്റ്റം, മുൻവശത്തുള്ള രണ്ടാം നിര ക്യാപ്റ്റൻ സീറ്റുകൾ എന്നിവയാണ്​ ശ്രദ്ധേയമായ കാബിൻ മാറ്റങ്ങൾ.

നേരത്തേ ഉണ്ടായിരുന്ന ഡ്യുവൽ-ടോൺ ക്യാബിനിൽ നിന്ന് സിംഗിൾ ടോൺ ഡാർക്​ ഗ്രേയിലേക്ക് മാറിയിട്ടുണ്ട്​. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ ടച്ച്​ സ്​ക്രീനിൽ നൽകിയിട്ടുണ്ട്​. ബ്ലൂടൂത്​ വഴി ഫോൺ കോളുകൾ എടുക്കാനുമാകും. ടിൽറ്റ്, ടെലിസ്കോപിക് അഡ്​ജസ്റ്റ്മെൻറുള്ള സ്റ്റിയറിങ്​, പിൻ സീറ്റുകൾക്കുള്ള വ്യക്തിഗത ആം റെസ്​റ്റുകൾ, നാല് യാത്രക്കാർക്കും യുഎസ്ബി ചാർജിങ്​ സോക്കറ്റുകൾ, പവർ വിൻഡോകൾ, സെൻട്രൽ ലോക്കിങ്​, എയർ കണ്ടീഷനിങ്​, ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ് ലാമ്പുകൾ, ഫോഗ് ലാമ്പുകൾ, കോർണർ ലാമ്പുകൾ എന്നിവയാണ് മറ്റ് സവിശേഷതകൾ.

എഞ്ചിനും സുരക്ഷയും

ബിഎസ് ആറ്​ നിയന്ത്രണങ്ങൾ പാലിക്കുന്നതിന്​ കമ്പനി പഴയ 2.6 ലിറ്റർ ഡീസൽ എഞ്ചിൻ നവീകരിച്ചു. ഈ യൂനിറ്റ് 91hp ഉം 250Nm ടോർക്കും പുറപ്പെടുവിക്കും. അഞ്ച്​ സ്​പീഡ് മാനുവൽ ഗിയർബോക്​സുമായി ജോടിയാക്കിയിരിക്കുന്നു. പഴയ ഗൂർഖ എക്‌സ്ട്രീമിന്റെ 140 എച്ച്പി 2.2 ലിറ്റർ ഡീസൽ എഞ്ചിൻ ഉപേക്ഷിച്ചിട്ടുണ്ട്​. സ്വതന്ത്ര ഡബിൾ വിഷ്ബോണുകളും മുൻവശത്ത് മൾട്ടിലിങ്ക് സെറ്റപ്പും ഉള്ള സസ്പെൻഷൻ സെറ്റപ്പും മാറ്റമില്ലാതെ തുടരുന്നു.

ഫോർവീൽ സിസ്​റ്റമുള്ള ഗൂർഖയ്ക്ക് 35 ഡിഗ്രി വരെ ഗ്രേഡുള്ള ചരിവുകളിൽ നാവിഗേറ്റ് ചെയ്യാനാകുമെന്ന്​ ഫോഴ്​സ്​ അവകാശപ്പെടുന്നു.സുരക്ഷക്കായി മുന്നിലെ ഇരട്ട എയർബാഗുകൾ, എബിഎസ്, റിയർ പാർക്കിങ്​ സെൻസറുകൾ, ഐസോഫിക്​സ്​ ചൈൽഡ് സീറ്റ് ആങ്കറുകൾ, ടയർ പ്രഷർ മോണിറ്ററിങ്​ സിസ്റ്റം എന്നിവയും നൽകിയിട്ടുണ്ട്​.

Tags:    
News Summary - 2021 Force Gurkha launched: Price expectation of Mahindra Thar rival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.