കാത്തിരിപ്പിനറുതിയായി; റോയൽ എൻഫീൽഡ്​ ക്ലാസിക്​ 350 അവതരിച്ചു, നിരത്തുകളിലിനി രാജ വാഴ്​ച്ച

ഏറെ നാളായി പറഞ്ഞുകേൾക്കുന്നതാണ്​ റോയൽ എൻഫീൽഡ്​ ക്ലാസിക്​ 350യുടെ പരിഷ്​കരണ വാർത്ത. എഞ്ചിനും ഷാസിയും ഉൾപ്പടെ മാറി പുതുപുത്തൻ വാഹനമായിട്ടാകും ക്ലാസിക്​ എത്തുക എന്നും വിവരങ്ങളുണ്ടായിരുന്നു. വാഹനത്തി​െൻറ ചിത്രങ്ങൾ പലതവണ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്​. നിർമാണം പൂർത്തിയായ ക്ലാസികി​െൻറ വീഡിയോയും സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. ആരാധകരുടെ ആകാംഷകൾക്ക്​ വിരാമമിട്ട്​ ക്ലാസികിനെ റോയൽ എൻഫീൽഡ്​ നിരത്തിലെത്തിച്ചു. 1.84 ലക്ഷം മുതൽ 2.51 ലക്ഷം വരെയാണ് പുതിയ ക്ലാസികി​െൻറ എക്സ്ഷോറൂം വില. റെഡ്ഡിച്ച്, ഹാൻസിയോൺ, സിഗ്‌നൽ, ഡാർക്​, ക്രോം എന്നിങ്ങനെ അഞ്ച്​ വകഭേദങ്ങളിലാണ് പുതിയ ക്ലാസിക്​ 350 നിരത്തിലെത്തുന്നത്​.

മാറ്റങ്ങൾ

രൂപത്തിൽ പഴയതും പുതിയതുമായ ക്ലാസികുകളെ തമ്മിൽ വേർതിരിക്കുന്നത്​ ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്​. മോട്ടോർസൈക്കിളി​െൻറ മൊത്തത്തിലുള്ള റെട്രോ അപ്പീൽ മാറ്റമില്ലാതെ തുടരുന്നുണ്ട്​. പരന്ന്​ വീതിയുള്ള ഇന്ധന ടാങ്കും വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പും നിലനിർത്തിയിട്ടുണ്ട്​. പിന്നിലെത്തിയാൽ ടെയിൽ ലാമ്പും പുതിയതാണ്. എന്നാൽ മുൻ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ കാര്യമായ വ്യത്യാസമില്ല.റോയൽ എൻഫീൽഡി​െൻറ വാക്കുകൾ കടമെടുത്താൽ 'എല്ലാം മാറ്റി, എന്നാൽ ഒന്നും മാറിയിട്ടില്ല'എന്ന്​ പറയാവുന്ന വാഹനമാണ്​ പുതിയ ക്ലാസിക്​ 350.


ക്ലാസികും മീറ്റിയോറും

ക്ലാസിക് 350 ​െൻറ പരിണാമം പുതിയ മീറ്റിയോർ 350ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. എഞ്ചിനും ഫ്രെയിമും എടുക്കുക മാത്രമല്ല, മറ്റ് ഹൈലൈറ്റുകളായ സ്വിങ്​ആം, ബ്രേക്ക്, ഹാൻഡിൽബാർ സ്വിച്ചുകൾ എന്നിവയെല്ലാം മീറ്റിയോറിൽനിന്ന് എടുത്തിട്ടുണ്ട്. എഞ്ചിനും ഫ്രെയിമും പാനലുകൾക്കുള്ളിൽ മറഞ്ഞിരിക്കുമ്പോൾ മീറ്റിയോറിനോട്​ ഏറ്റവും അടുത്തുനിൽക്കുന്നതായി പുറമേ തോന്നുന്നത് പുതിയ ട്രിപ്പർ ടേൺ ബൈ ടേൺ നാവിഗേഷൻ സംവിധാനമാണ്.പുതിയ ക്ലാസികിലെ ഫിറ്റ്, ഫിനിഷ്, ക്വാളിറ്റി നിലവാരം തീർച്ചയായും മെച്ചപ്പെട്ടിട്ടുണ്ട്​.


പുതിയ ഹൃദയം

ക്ലാസികി​െൻറ എഞ്ചിനും ഫ്രെയിമും മീറ്റിയോറിലേതാണെന്ന്​ നേരത്തേ പറഞ്ഞു. 349 സിസി എഞ്ചിൻ 20.2 ബിഎച്ച്പിയും 27 എൻഎം ടോർക്കുമാണ് നൽകുന്നത്. അഞ്ച്​ സ്പീഡ് ട്രാൻസ്​മിഷൻ സുഗമമാർന്നതാണ്. വിറയലില്ലാതെ 80-90 കിലോമീറ്റർ വേഗതയിൽ ക്ലാസികിൽ സഞ്ചരിക്കാനാകും. 195 കിലോഗ്രാം ആണ്​ വാഹനത്തി​െൻറ ഭാരം. 



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.