കാത്തിരിപ്പിനറുതിയായി; റോയൽ എൻഫീൽഡ് ക്ലാസിക് 350 അവതരിച്ചു, നിരത്തുകളിലിനി രാജ വാഴ്ച്ച
text_fieldsഏറെ നാളായി പറഞ്ഞുകേൾക്കുന്നതാണ് റോയൽ എൻഫീൽഡ് ക്ലാസിക് 350യുടെ പരിഷ്കരണ വാർത്ത. എഞ്ചിനും ഷാസിയും ഉൾപ്പടെ മാറി പുതുപുത്തൻ വാഹനമായിട്ടാകും ക്ലാസിക് എത്തുക എന്നും വിവരങ്ങളുണ്ടായിരുന്നു. വാഹനത്തിെൻറ ചിത്രങ്ങൾ പലതവണ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. നിർമാണം പൂർത്തിയായ ക്ലാസികിെൻറ വീഡിയോയും സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. ആരാധകരുടെ ആകാംഷകൾക്ക് വിരാമമിട്ട് ക്ലാസികിനെ റോയൽ എൻഫീൽഡ് നിരത്തിലെത്തിച്ചു. 1.84 ലക്ഷം മുതൽ 2.51 ലക്ഷം വരെയാണ് പുതിയ ക്ലാസികിെൻറ എക്സ്ഷോറൂം വില. റെഡ്ഡിച്ച്, ഹാൻസിയോൺ, സിഗ്‌നൽ, ഡാർക്, ക്രോം എന്നിങ്ങനെ അഞ്ച് വകഭേദങ്ങളിലാണ് പുതിയ ക്ലാസിക് 350 നിരത്തിലെത്തുന്നത്.
മാറ്റങ്ങൾ
രൂപത്തിൽ പഴയതും പുതിയതുമായ ക്ലാസികുകളെ തമ്മിൽ വേർതിരിക്കുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. മോട്ടോർസൈക്കിളിെൻറ മൊത്തത്തിലുള്ള റെട്രോ അപ്പീൽ മാറ്റമില്ലാതെ തുടരുന്നുണ്ട്. പരന്ന് വീതിയുള്ള ഇന്ധന ടാങ്കും വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പും നിലനിർത്തിയിട്ടുണ്ട്. പിന്നിലെത്തിയാൽ ടെയിൽ ലാമ്പും പുതിയതാണ്. എന്നാൽ മുൻ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ കാര്യമായ വ്യത്യാസമില്ല.റോയൽ എൻഫീൽഡിെൻറ വാക്കുകൾ കടമെടുത്താൽ 'എല്ലാം മാറ്റി, എന്നാൽ ഒന്നും മാറിയിട്ടില്ല'എന്ന് പറയാവുന്ന വാഹനമാണ് പുതിയ ക്ലാസിക് 350.
ക്ലാസികും മീറ്റിയോറും
ക്ലാസിക് 350 െൻറ പരിണാമം പുതിയ മീറ്റിയോർ 350ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. എഞ്ചിനും ഫ്രെയിമും എടുക്കുക മാത്രമല്ല, മറ്റ് ഹൈലൈറ്റുകളായ സ്വിങ്ആം, ബ്രേക്ക്, ഹാൻഡിൽബാർ സ്വിച്ചുകൾ എന്നിവയെല്ലാം മീറ്റിയോറിൽനിന്ന് എടുത്തിട്ടുണ്ട്. എഞ്ചിനും ഫ്രെയിമും പാനലുകൾക്കുള്ളിൽ മറഞ്ഞിരിക്കുമ്പോൾ മീറ്റിയോറിനോട് ഏറ്റവും അടുത്തുനിൽക്കുന്നതായി പുറമേ തോന്നുന്നത് പുതിയ ട്രിപ്പർ ടേൺ ബൈ ടേൺ നാവിഗേഷൻ സംവിധാനമാണ്.പുതിയ ക്ലാസികിലെ ഫിറ്റ്, ഫിനിഷ്, ക്വാളിറ്റി നിലവാരം തീർച്ചയായും മെച്ചപ്പെട്ടിട്ടുണ്ട്.
പുതിയ ഹൃദയം
ക്ലാസികിെൻറ എഞ്ചിനും ഫ്രെയിമും മീറ്റിയോറിലേതാണെന്ന് നേരത്തേ പറഞ്ഞു. 349 സിസി എഞ്ചിൻ 20.2 ബിഎച്ച്പിയും 27 എൻഎം ടോർക്കുമാണ് നൽകുന്നത്. അഞ്ച് സ്പീഡ് ട്രാൻസ്മിഷൻ സുഗമമാർന്നതാണ്. വിറയലില്ലാതെ 80-90 കിലോമീറ്റർ വേഗതയിൽ ക്ലാസികിൽ സഞ്ചരിക്കാനാകും. 195 കിലോഗ്രാം ആണ് വാഹനത്തിെൻറ ഭാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.