ചൈനക്കാർ ഫോണുകളിലും കാറുകളിലും എല്ലാം പരീക്ഷിച്ച് വിജയിപ്പിച്ച ഒരു തന്ത്രമായിരുന്നു പരമാവധി ഫീച്ചറുകൾ നൽകുകയെന്നത്. ഇപ്പോഴത് നിരവധി വാഹന നിർമാതാക്കളും ഇന്ത്യയിൽ പരീക്ഷിച്ച് തുടങ്ങിയിട്ടുണ്ട്. അതിൽ മുന്നിൽ നിൽക്കുന്നത് ഹ്യൂണ്ടായ് ആണ്. അടുത്തിടെ ഇറക്കിയ എക്സ്റ്റർ എന്ന ചെറുകാറിൽ ഇതുവരെ ഈ വിഭാഗത്തിൽ കാണാത്ത പലതരം ഫീച്ചറുകൾ ഉൾപ്പെടുത്തിയിരുന്നു. അതിൽ ഡാഷ് കാം മുതൽ എഡാസ് വരെ ഉൾപ്പെടുന്നുണ്ട്. തങ്ങളുടെ മിനി എസ്.യു.വിയായ വെന്യൂവിലും ഇപ്പോൾ എഡാസ് ഉൾപ്പെടുത്തിയിരിക്കുകയാണ് കൊറിയൻ കമ്പനി.
അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റവുമായി ഹ്യുണ്ടായി വെന്യുവിനെ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. വെന്യു, വെന്യു N ലൈൻ മോഡലുകൾക്കൊപ്പമാണ് കമ്പനി സ്മാർട്ട്സെൻസ് എഡാസ് സ്യൂട്ട് പുറത്തിറക്കിയിരിക്കുന്നത്. 10.32 ലക്ഷം രൂപ മുതൽ 12.44 ലക്ഷം രൂപ വരെയാണ് എഡാസ് ഉള്ള വെന്യുവിന് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. കോംപാക്‌ട് എസ്‌യുവിയുടെ S(O), SX (O) വേരിയന്റുകൾക്കൊപ്പവും N ലൈനിലെ N6, N8 എന്നീ വേരിയന്റുകൾക്കൊപ്പവുമാണ് എഡാസ് ലഭ്യമാവുക.
എഡാസ് സാങ്കേതികവിദ്യ സ്വീകരിക്കുന്ന സെഗ്‌മെന്റിലെ ആദ്യത്തെ മോഡലാണ് ഹ്യുണ്ടായി വെന്യു. ഫോർവേഡ് കൊളിഷൻ വാർണിങ്, കാർ ഫോർവേഡ് കൊളിഷൻ അവോയ്‌ഡൻസ് അസിസ്റ്റ്, ഫോർവേഡ് കൊളിഷൻ അഡ്വാൻസ് അസിസ്റ്റ്, പെഡസ്ട്രിയൻ, ലെയ്ൻ കീപ്പിങ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ വാണിങ്, ഡ്രൈവർ അറ്റേൻഷൻ വാർണിങ്, ഹൈ ബീം അസിസ്റ്റ് തുടങ്ങിയ ഡ്രൈവർ സേഫ്റ്റി ഫീച്ചറുകളാണ് ഹ്യുണ്ടായി വെന്യു മോഡലുകളിലെ എഡാസ് സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.