Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Hyundai Venue Launched Gets 1st In Segment ADAS
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightവിലകുറഞ്ഞ ‘എഡാസ്’​ കാർ...

വിലകുറഞ്ഞ ‘എഡാസ്’​ കാർ വീണ്ടും; ഫീച്ചറുകൾ വാരിവിതറി വിപണി പിടിക്കാൻ ഹ്യൂണ്ടായ്​

text_fields
bookmark_border

ചൈനക്കാർ ഫോണുകളിലും കാറുകളിലും എല്ലാം പരീക്ഷിച്ച് വിജയിപ്പിച്ച ഒരു തന്ത്രമായിരുന്നു പരമാവധി ഫീച്ചറുകൾ നൽകുകയെന്നത്​. ഇപ്പോഴത്​ നിരവധി​ വാഹന നിർമാതാക്കളും ഇന്ത്യയിൽ പരീക്ഷിച്ച്​ തുടങ്ങിയിട്ടുണ്ട്​. അതിൽ മുന്നിൽ നിൽക്കുന്നത്​ ഹ്യൂണ്ടായ്​ ആണ്​. അടുത്തിടെ ഇറക്കിയ എക്സ്റ്റർ എന്ന ചെറുകാറിൽ ഇതുവരെ ഈ വിഭാഗത്തിൽ കാണാത്ത പലതരം ഫീച്ചറുകൾ ഉൾപ്പെടുത്തിയിരുന്നു. അതിൽ ഡാഷ്​ കാം മുതൽ എഡാസ്​ വരെ ഉൾപ്പെടുന്നുണ്ട്​. തങ്ങളുടെ മിനി എസ്​.യു.വിയായ വെന്യൂവിലും ഇപ്പോൾ എഡാസ്​ ഉൾപ്പെടുത്തിയിരിക്കുകയാണ്​ കൊറിയൻ കമ്പനി.


അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റവുമായി ഹ്യുണ്ടായി വെന്യുവിനെ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്​. വെന്യു, വെന്യു N ലൈൻ മോഡലുകൾക്കൊപ്പമാണ് കമ്പനി സ്മാർട്ട്സെൻസ് എഡാസ് സ്യൂട്ട് പുറത്തിറക്കിയിരിക്കുന്നത്. 10.32 ലക്ഷം രൂപ മുതൽ 12.44 ലക്ഷം രൂപ വരെയാണ് എഡാസ് ഉള്ള വെന്യുവിന് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. കോംപാക്‌ട് എസ്‌യുവിയുടെ S(O), SX (O) വേരിയന്റുകൾക്കൊപ്പവും N ലൈനിലെ N6, N8 എന്നീ വേരിയന്റുകൾക്കൊപ്പവുമാണ് എഡാസ് ലഭ്യമാവുക.

എഡാസ്​ സാങ്കേതികവിദ്യ സ്വീകരിക്കുന്ന സെഗ്‌മെന്റിലെ ആദ്യത്തെ മോഡലാണ് ഹ്യുണ്ടായി വെന്യു. ഫോർവേഡ് കൊളിഷൻ വാർണിങ്​, കാർ ഫോർവേഡ് കൊളിഷൻ അവോയ്‌ഡൻസ് അസിസ്റ്റ്, ഫോർവേഡ് കൊളിഷൻ അഡ്വാൻസ്‌ അസിസ്റ്റ്, പെഡസ്ട്രിയൻ, ലെയ്ൻ കീപ്പിങ്​ അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ വാണിങ്​, ഡ്രൈവർ അറ്റേൻഷൻ വാർണിങ്​, ഹൈ ബീം അസിസ്റ്റ് തുടങ്ങിയ ഡ്രൈവർ സേഫ്റ്റി ഫീച്ചറുകളാണ് ഹ്യുണ്ടായി വെന്യു മോഡലുകളിലെ എഡാസ് സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HyundaiVenueADAS
News Summary - 2023 Hyundai Venue Launched - Gets 1st In Segment ADAS Features
Next Story